Home » Blog » Kerala » ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കരതൊടും; നവംബർ 23 വരെ കേരളത്തിൽ മഴയ്ക്ക് സാധ്യത
RAIN-AKERTS-680x450

ശക്തമായ ‘അക്വാൻ’ ചുഴലിക്കാറ്റ് മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തുടരുകയാണ്. ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് നവംബർ 20-ന് ഉച്ചയോടെ കരയിൽ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

 

വടക്കൻ ആന്ധ്രാപ്രദേശ്, യാനം, തെക്കൻ ഒഡീഷ തീരങ്ങൾക്കിടയിൽ നർസാപൂരിനും പുരിക്കും ഇടയിൽ ഗോപാൽപൂരിന് സമീപമായി ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയുണ്ട്. കരയിൽ പ്രവേശിക്കുന്ന സമയത്ത് മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം. കാറ്റിന്റെ വേഗത പരമാവധി മണിക്കൂറിൽ 110 കിലോമീറ്റർ വരെയാകാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

 

അതേസമയം, തെക്കുകിഴക്കൻ അറബിക്കടലിലും സമീപ തെക്കൻ ലക്ഷദ്വീപ് മേഖലയിലുമായി അന്തരീക്ഷ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ നവംബർ 19 മുതൽ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ ഇടത്തരം തോതിലോ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തീരദേശ മേഖലകളിൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക മുന്നറിയിപ്പുകളും നിർദേശങ്ങളും ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *