Home » Blog » Kerala » ചിരിയുടെ വിരുന്നൊരുക്കി നിവിൻ പോളി ചിത്രം; അനുഭവം പങ്കുവെച്ച് നായിക രുക്മിണി വസന്ത്
983330-566170309185349557020068545462329619418741311n

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളായി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’നെ പ്രശംസിച്ച് നടി രുക്മിണി വസന്ത്. കുടുംബത്തോടൊപ്പം ചിത്രം കണ്ട തനിക്ക് തിയേറ്ററിൽ ചിരി നിർത്താൻ കഴിഞ്ഞില്ലെന്നും, മികച്ചൊരു സിനിമാനുഭവമായിരുന്നു ചിത്രമെന്നും നടി വ്യക്തമാക്കി. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

 

നിവിൻ പോളിയുടെയും മമിത ബൈജുവിന്റെയും വലിയൊരു ആരാധികയാണെന്ന് വ്യക്തമാക്കിയ രുക്മിണി വസന്ത്, സംവിധായകൻ ഗിരീഷ് എ.ഡി.യുടെ മേക്കിങ് രീതികളെയും വാനോളം പുകഴ്ത്തി. ചിത്രത്തിലെ സംഗീതം വളരെ ഗംഭീരമായിരുന്നുവെന്നും, മമിതയുടെ പ്രകടനം ഏറെ പ്രസന്നത നിറഞ്ഞതായിരുന്നുവെന്നും അവർ പറഞ്ഞു. ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും പ്രേക്ഷകർക്ക് ഇത്രയും മനോഹരമായൊരു ചിത്രം സമ്മാനിച്ചതിന് അണിയറപ്രവർത്തകർക്ക് നന്ദി അറിയിക്കുന്നതായും നടി കൂട്ടിച്ചേർത്തു.

 

ചിത്രത്തിന്റെ അന്യഭാഷാ പതിപ്പുകൾ അടുത്തിടെ തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങിയിരുന്നു. ഓണക്കാലത്ത് തിയേറ്ററുകളിലെത്തിയ ചിത്രം പുതിയ കളക്ഷൻ റെക്കോർഡുകൾ തീർത്ത് വിജയകരമായി പ്രദർശനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *