
കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഫ്ലക്സ് വലിച്ച് കീറി എസ്.എഫ്.ഐ പ്രവര്ത്തകന്. കൊല്ലത്ത് നടന്ന എസ്.എഫ്.ഐ പ്രതിഷേധത്തിനിടെയാണ് സംഭവം. മാര്‍ച്ച് ചെയ്ത് വരുന്ന സംഘത്തില്‍ നിന്ന് ഓടിക്കയറി വന്ന പ്രവര്ത്തകൻ, മീഡിയനില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സ് വലിച്ചുകീറുകയായിരുന്നു.
കോടിയേരിയുടെ നാലാം ഓര്‍മദിനത്തിന്റെ ഭാഗമായാണ് ഫ്ലക്സ് സ്ഥാപിച്ചിരുന്നത്. ഫ്ലക്സ് കീറുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ ‘കോടിയേരിയുടെ ഫ്ലക്സാണോ കീറിയത്, മാറിപ്പോയോ’ എന്നും ചോദിക്കുന്നതും വിഡിയോയിൽ കേള്‍ക്കാം.
തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയത്. പ്രകടനത്തിനിടെ പൊലീസിനെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും വിഡിയോയിലുണ്ട്.
