കൊല്ലത്ത് മാലാഖക്കൂട്ടം പദ്ധതി

ജില്ലാ പഞ്ചായത്തിന്റെ മാലാഖക്കൂട്ടം പദ്ധതിയിലേക്ക് ബി.എസ്.സി നഴ്‌സിംഗ്/ജനറല്‍ നഴ്‌സിംഗ് യോഗ്യതയുള്ള കേരള നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ട, പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. മുനിസിപ്പാലിറ്റി /കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍, വകുപ്പ്/ജില്ലാ പഞ്ചായത്ത് മുഖേന പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തേക്കാണ് നിയമനം. ബി.എസ്.സി നഴ്‌സിംഗുക്കാര്‍ക്ക് 10,000 രൂപയും ജനറല്‍ നഴ്‌സിംഗുക്കാര്‍ക്ക് 8000 രൂപ നിരക്കിലുമാണ് പ്രതിമാസ സ്‌റ്റൈപന്റ്. അപേക്ഷകള്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 16ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ആവശ്യപത്രം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ബ്‌ളോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0474 2794996.

More From Author

Leave a Reply

Your email address will not be published. Required fields are marked *