Home » Blog » kerala Mex » കെ സുധാകരന് മാത്രം ഇളവ് ; നാമനിര്‍ദേശ പത്രിക നല്‍കാന്‍ നീക്കം തുടങ്ങി
k-sudhakaran-3

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരിൽ കെ സുധാകരന് മാത്രം ഇളവ് നല്‍കുന്ന കാര്യം ഹൈക്കമാന്‍ഡ് പരിഗണിക്കുന്നു. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയതിനാലാണ് അനുനയിപ്പിക്കാൻ നീക്കം നടക്കുന്നത്. അതിനിടെ കേരളാ ഹൗസിലെത്തി സുധാകരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ നടപടി പൂര്‍ത്തിയാക്കി മടങ്ങി.

ഇന്ന് തന്നെ നോണ്‍ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റും. നാമനിര്‍ദേശ പത്രിക നല്‍കാന്‍ നീക്കം തുടങ്ങി. പാര്‍ലമെന്റില്‍ നിന്നും നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റും വാങ്ങും. ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ സുധാകരന്‍ അറിയിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് ശേഷമാകും സുധാകരന്‍ ഇനി വാര്‍ത്താസമ്മേളനം നടത്തുക.