Home » Blog » Kerala » കെ ബി ഗണേഷ്‌കുമാറിനെ എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽനിന്ന് ഒഴിവാക്കി
10

തിരുവനന്തപുരം: എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽനിന്ന് മുൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ ഒഴിവാക്കി. പകരം ബി.ആർ.കെ. ബാബുവിനെ ഉൾപ്പെടുത്തി. ഒമ്പതംഗ ഡയറക്ടർ ബോർഡിൽനിന്നാണ് ഗണേഷിനെ ഒഴിവാക്കിയത്. മറ്റ് എട്ടുപേരുടെ അംഗത്വവും പുതുക്കി നൽകി.

സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നും മരിക്കുംവരെ പദവിയിൽ തുടരാൻ ആഗ്രഹമില്ലെന്നും ഗാണേഷ് കുമാർ ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു.

‘പത്മ കഫെ’ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയനിൽ വലിയ വിവാദത്തിന് കാരണമായിരുന്നു. പത്മ കഫെ നിർമാണത്തിനായി നാല് കോടി രൂപ ചെലവഴിച്ചതിൽ അഴിമതി ആരോപണം ഉയർന്നതാണ് വിവാദമായത്.

അതേസമയം, പത്തനാപുരം താലൂക്ക് യൂണിയന്‍റെ പിന്തുണ ലഭിക്കാത്തതാണ് ഗണേഷിന്‍റെ അംഗത്വം പുതുക്കാത്തിനു പിന്നിലെന്നാണ് വിവരം. അഴിമതിയാരോപണങ്ങളിൽ പ്രതിഷേധിച്ച് 19 അംഗ ഭരണസമിതിയിലെ 11 പേർ ഒരുമിച്ച് രാജിവെച്ചിരുന്നു.