തിരുവനന്തപുരം: കാലാവസ്ഥാ അലർട്ടുകളുമായി ബന്ധപ്പെട്ട വീഴ്ചകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ കുറ്റപ്പെടുത്തി റവന്യൂമന്ത്രി എ.പി. അനിൽകുമാർ. സംസ്ഥാന സർക്കാരിന് സ്വന്ത നിലയിൽ അലർട്ടുകൾ നൽകാൻ അനുമതിയില്ലെന്നും, കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ പ്രഖ്യാപിക്കുക മാത്രമാണ് സർക്കാരിന്റെ ചുമതലയെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.
അലർട്ടുകളുടെ കൃത്യത ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലെ ഏകോപനത്തിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും ഉയർന്നുവന്ന ഒറ്റപ്പെട്ട പരാതികൾ അപ്പപ്പോൾ തന്നെ പരിഹരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
