Home » Blog » kerala Max » കാലവർഷത്തിൽ വൻ ഇടിവ്: രാജ്യത്ത് വരൾച്ചാ ഭീതിയുണർത്തി എൽ-നിനോ പ്രതിഭാസം

മഴ കുറയുന്നതിൻ്റെ കാരണം എല്‍-നിനോ പ്രതിഭാസം കാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ വിലയിരുത്തൽ. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ സംബന്ധിച്ച് വളരെ നിർണ്ണായകമായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിൻ്റെ ആദ്യപകുതിയുടെ തുടക്കത്തിൽ ഗണ്യമായ മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . മൺസൂണിൻ്റെ ഭാഗമായി ജൂണ്‍ പകുതിയോടുകൂടി മഴ കനക്കുകയാണ് പതിവ്. എന്നാല്‍ മഴയുടെ അളവില്‍ ഗണ്യമായ കുറവാണ് മൺസൂണിൻ്റെ ആദ്യപകുതിയില്‍ ഉണ്ടായിട്ടുള്ളത്.

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് നിരീക്ഷണ പ്രകാരം ജൂണ്‍ 20 ആകുമ്പോഴേക്കും രാജ്യത്ത് ആകെ കിട്ടിയ മഴയുടെ അളവ് 45.6 mm ആണ്. ശരാശരി 84.4 mm മഴയായിരുന്നു ആദ്യപകുതിയില്‍ സാധാരണ നിലയിൽ ലഭിച്ചുകൊണ്ടിരുന്നത്. മഴകുറയാന്‍ കാരണം പസഫിക് സമുദ്രത്തിന്റെ 10,000 കിലോമീറ്റര്‍ അകലെ എല്‍-നിനോ പ്രതിഭാസം രൂപം കൊണ്ടതാണെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു