Home » Blog » kerala Mex » കാണിക്കളെ ‘ഭഭബ’ എന്ന് ആട്ടിയാൽ പടം എങ്ങനെ ഓടും;സിനിമകളുടെ പേരിടൽ രീതിയെ കളിയാക്കി ബാലചന്ദ്ര മേനോൻ
c6cc57231efacbb123ec959289806f90f8d3bfb0937ad8f389555bcc4b22c103.0

ലയാള സിനിമയിലെ സമഗ്രസംഭാവനകൾക്ക് പേരെടുത്ത ബാലചന്ദ്രമേനോൻ, പുതുകാലത്തെ സിനിമകളുടെ പേരിടൽ രീതിയെയും തന്റെ കരിയറിലെ ചില നിർണ്ണായക അവാർഡ് വിവാദങ്ങളെയും കുറിച്ച് മനസ്സ് തുറക്കുന്നു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.

ഇന്നത്തെ സിനിമകളുടെ പേരുകൾ കേൾക്കുമ്പോൾ തനിക്ക് ചിരിയാണ് വരാറുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു. “ആശാൻ, ശുക്രൻ, ഭഭബ എന്നൊക്കെയാണ് ഇപ്പോഴത്തെ പേരുകൾ. പടം കാണുന്നവനെ ‘ഭ ഭ’ എന്ന് ആട്ടിയാൽ ആ സിനിമ എങ്ങനെ ഓടും?” എന്ന് അദ്ദേഹം ചോദിക്കുന്നു. അർത്ഥശൂന്യമായ ഇത്തരം പേരുകൾ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്ന ‘സമാന്തരങ്ങൾ’ എന്ന സിനിമയ്ക്ക് ലഭിക്കേണ്ടിയിരുന്ന പ്രധാന ദേശീയ പുരസ്കാരങ്ങൾ ഒരു മലയാളി ജൂറി അംഗം ഇടപെട്ട് അട്ടിമറിച്ചതായും ബാലചന്ദ്രമേനോൻ ആരോപിച്ചു. ആ വർഷം മികച്ച ചിത്രം, മികച്ച നടൻ, മികച്ച സംവിധായകൻ എന്നീ മൂന്ന് വിഭാഗങ്ങളിലും തന്റെ പേരായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാൽ കേരളത്തിൽ നിന്നുള്ള ജൂറി അംഗം ഇതിനെ എതിർക്കുകയും സിനിമയ്ക്ക് പോരായ്മകൾ ഉണ്ടെന്ന് വാദിക്കുകയും ചെയ്തു.

ആ നീക്കം വിജയിച്ചിരുന്നെങ്കിൽ ഇന്ത്യൻ സിനിമയിലെ ഒരു ഇതിഹാസമായി താൻ മാറുമായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. ആ ജൂറി അംഗം ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്തതിനാൽ പേര് വെളിപ്പെടുത്തുന്നില്ലെന്നും മേനോൻ പറഞ്ഞു. 1997-ലെ ദേശീയ പുരസ്കാരങ്ങളിൽ മികച്ച നടനുള്ള അവാർഡ് ബാലചന്ദ്രമേനോനും, മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള അവാർഡ് ‘സമാന്തരങ്ങൾക്കും’ ലഭിച്ചിരുന്നു.