Home » Blog » Health » കല്യാണി പ്രിയദര്‍ശന്റെ ചര്‍മ്മ സംരക്ഷണ രഹസ്യം അവതരിപ്പിച്ച് പ്ലം
15

കൊച്ചി: പ്രമുഖ ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡായ പ്ലം, ചലച്ചിത്ര താരം കല്യാണി പ്രിയദര്‍ശനുമായി സഹകരിച്ച് പുതിയൊരു സ്‌കിന്‍കെയര്‍ കാമ്പെയ്ന്‍ അവതരിപ്പിച്ചു. ജിമ്മിലേക്ക് പോകുന്നതിന് മുന്‍പുള്ള തയ്യാറെടുപ്പുകളില്‍ വ്യായാമത്തോടൊപ്പം ചര്‍മ്മ സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്ന കല്യാണിയുടെ ദിനചര്യയാണ് ഈ പുതിയ വീഡിയോയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഫിറ്റ്‌നസ് ദിനചര്യകളില്‍ പലപ്പോഴും അവഗണിക്കപ്പെടാറുള്ള പ്രീ-ജിം സ്‌കിന്‍കെയറിന്റെ പ്രാധാന്യമാണ് ഈ കാമ്പെയ്ന്‍ ഉയര്‍ത്തിക്കാട്ടുന്നത്.

ജിമ്മില്‍ എത്തുന്നതിന് മുന്‍പ് പ്ലംസിന്റെ റൈസ് വാട്ടര്‍ ആന്‍ഡ് നിയാസിനാമൈഡ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചുള്ള ലളിതമായ മൂന്ന് ഘട്ടങ്ങളാണ് കല്യാണി പിന്തുടരുന്നത്. പ്ലംസ് റൈസ് വാട്ടര്‍ ആന്‍ഡ് നിയാസിനാമൈഡ് ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കിയ ശേഷം, അതേ റേഞ്ചിലുള്ള മോയ്സ്ചറൈസറും ഒടുവില്‍ സണ്‍സ്‌ക്രീനും പുരട്ടി ചര്‍മ്മത്തിന് തിളക്കവും സംരക്ഷണവും ഉറപ്പാക്കുന്നു. തുടര്‍ന്ന് വാഴപ്പഴവും എനര്‍ജി ഡ്രിങ്കും കഴിച്ചാണ് താരം വര്‍ക്ക്ഔട്ടിനായി തയ്യാറെടുക്കുന്നത്.

ചര്‍മ്മത്തിന് ആവശ്യമായ ഈര്‍പ്പവും സംരക്ഷണവും നല്‍കിക്കൊണ്ട് തിരക്കേറിയ പ്രഭാതങ്ങളിലും എളുപ്പത്തില്‍ ചെയ്തുതീര്‍ക്കാന്‍ കഴിയുന്നതാണ് ഈ സ്‌കിന്‍കെയര്‍ റൂട്ടീന്‍. ഫിറ്റ്‌നസിനൊപ്പം ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഇന്നത്തെ യുവതലമുറയ്ക്ക് പ്രചോദനമാകുന്ന രീതിയിലാണ് ഈ കാമ്പെയ്ന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *