Home » Blog » kerala Max » കലക്ഷനിൽ ചരിത്രമെഴുതി ‘ജന നായകൻ’; ആഗോളതലത്തിൽ ചിത്രം 250 കോടിയിലേക്ക്
Jananayagan-680x450

തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷം റിലീസ് ചെയ്ത വിജയ്യുടെ ബിഗ് ബഡ്ജറ്റ് ചിത്രം ‘ജന നായകൻ’ ആഗോള ബോക്‌സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു. വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 250 കോടിയിലേക്ക് അടുക്കുന്ന ചിത്രം കേരളത്തിൽ നിന്ന് മാത്രം ഇതുവരെ 14 കോടിയിലധികം രൂപ സ്വന്തമാക്കി മനോഹരമായ മുന്നേറ്റമാണ് നടത്തുന്നത്. റിലീസ് ദിനം മുതൽ വാരാന്ത്യത്തിലും പ്രവൃത്തി ദിനങ്ങളിലുമെല്ലാം ഹൗസ് ഫുൾ ഷോകളോടെയാണ് ചിത്രം പ്രദർശനം തുടരുന്നത്. ഇന്ത്യയിലൊട്ടാകെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ 5.8 മില്യൺ ടിക്കറ്റുകളാണ് ഇതിനോടകം വിറ്റഴിഞ്ഞത്.

എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. പ്രിയതാരത്തെ അവസാനമായി ബിഗ് സ്‌ക്രീനിൽ ആഘോഷമാക്കാൻ പ്രായഭേദമന്യേ വൻ ജനപ്രവാഹമാണ് തീയേറ്ററുകളിലേക്ക് എത്തുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമ്മിച്ച ചിത്രം ഇപ്പോൾ വൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിക്കുകയാണ്.