Home » Blog » kerala Max » കര്‍ഷകദിനാഘോഷ വേദിയില്‍ ഇഎംഎസിന്റെ ചിത്രം തുണികൊണ്ട് മറച്ചുവെച്ചതായി പരാതി; പ്രതിഷേധവുമായി സിപിഐഎം
IMG_20260817_225109

<strong>പാലക്കാട്</strong>: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്‍ പങ്കെടുത്ത കര്‍ഷകദിന പരിപാടിയിലാണ് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയുടെ ചിത്രം തുണികൊണ്ട് മറച്ചുവെന്ന് സിപിഐഎം പരാതി ഉന്നയിച്ചിരിക്കുന്നത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഇഎംഎസിനെ അവഹേളിച്ചുവെന്ന് കാട്ടി നാളെ സിപിഐഎം പ്രതിഷേധം സംഘടിപ്പിക്കും.കോണ്‍ഗ്രസും – സിപിഐ(എം) വിരുദ്ധ മുന്നണിയും ചേര്‍ന്നാണ് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണം നടത്തുന്നത്.

കോണ്‍ഗ്രസ് എംഎല്‍എയെ പ്രീതിപ്പെടുത്താനാണ്, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ തങ്ങളാണ് അവകാശപ്പെടുന്നവര്‍ ഭരിക്കുന്ന പഞ്ചായത്ത് ഇഎംഎസിനെ അവഹേളിച്ചതെന്നാണ് സിപിഐഎം ഉന്നയിക്കുന്ന ആരോപണം.അതേസമയം കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍, പ്രൊജക്ടര്‍ ഉപയോഗിക്കാന്‍ കെട്ടിയതാണ് ഇഎംഎസ് ചിത്രത്തിനു മുന്നിലുള്ള വെള്ളത്തുണിയെന്നും, ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ എടുത്തുമാറ്റി എന്നുമാണ് പഞ്ചായത്ത് ഭരണസമിതി നല്‍കുന്ന വിശദീകരണം.