Home » Blog » Kerala » കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റതിന് പിന്നാലെ ഹൃദയാഘാതവും; യുവാവിന് ദാരുണാന്ത്യം
3

പാലക്കാട്: വിഷു ആഘോഷങ്ങൾക്കിടെ കയ്യിലിരുന്ന പടക്കം പൊട്ടി യുവാവ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ ദിലീപ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ വിഷു ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. ക്ലബിലെ അം​ഗങ്ങളെല്ലാവരും കൂടി പ‌ടക്കം പൊട്ടിക്കുന്നതിന് ഇടയിലാണ് ഇത്തരത്തിലൊരു ദുരന്തമുണ്ടാകുന്നത്.

ശ്രീകൃഷ്ണപുരം രാ​ഗം കോർണറിലെ വെള്ളപ്പാംതൊടി സ്വദേശിയായ ദിലീപാണ് മരിച്ചത്. ​ദിലീപിന്റെ കൈയിൽ ഒന്നിലേറെ ​ഗുണ്ടുകളുണ്ടായിരുന്നു. കൈയിൽ ചേർത്തുപിടിച്ചിരുന്ന ​ഗുണ്ടിലേക്ക് തീ പടർന്ന് ഒന്നിച്ച് പൊട്ടിത്തെറിച്ചു. തുടർന്ന് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ദിലീപിന് അതീവ​ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.