Home » Blog » kerala Mex » കണ്ണൂരിൽ ബൈക്കിൽ ബസിടിച്ച് അധ്യാപിക മരിച്ചു, ഭർത്താവിന് ഗുരുതര പരിക്ക്
ACCIDENT-2-680x450

മട്ടന്നൂർ നഗരത്തിൽ ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അധ്യാപിക മരിച്ചു. മട്ടന്നൂർ ശ്രീശങ്കരവിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ അധ്യാപികയും മുണ്ടോറപ്പൊയിൽ ലക്ഷ്മി നിവാസിൽ താമസക്കാരിയുമായ കെ. റീഷ (36) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവ് സുധീഷ് കുമാറിന് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച രാവിലെ 9.15-ഓടെ മട്ടന്നൂർ തലശ്ശേരി റോഡിലായിരുന്നു ദാരുണമായ അപകടം നടന്നത്. ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിക്കുകയും ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഏതാനും മാസങ്ങൾക്ക് മുൻപാണ് റീഷ ശ്രീശങ്കരവിദ്യാപീഠത്തിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്.