Home » Blog » Kerala » കടലിൽ മീൻപിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു; സംഭവം വലിയതുറ തീരത്ത്
images (2)

തിരുവനന്തപുരം: വലിയവേളി പുറംകടലിൽ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. പുതിയതുറ താഴേ വീട്ടുവിളാകം സെബാസ്റ്റ്യൻ – അൽഫോൺസ ദമ്പതിമാരുടെ മകൻ റോബിൻസൺ (36) ആണ് മരിച്ചത്. ജൂലൈ 27-ന് അർദ്ധരാത്രിക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്.

 

വിഴിഞ്ഞത്തുനിന്ന് 15 അംഗ സംഘത്തിനൊപ്പം കടലിൽ പോയതായിരുന്നു റോബിൻസൺ. വലിയവേളി ഭാഗത്ത് വെച്ച് തട്ടുമടി വല വലിക്കുന്നതിനിടെ കടലിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ തന്നെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ വിഴിഞ്ഞം തീരദേശ പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.