Home » Blog » Kerala » ആസൂത്രണ ബോർഡ് നിയമന വിവാദം; പിഎസ്‌സി ക്രമക്കേടിൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവുമായി ക്രൈംബ്രാഞ്ച്
images (1)

സംസ്ഥാന പി എസ് സി പരീക്ഷാ ക്രമക്കേടിൽ ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംസ്ഥാന ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് ഈ സുപ്രധാന നടപടി വന്നിരിക്കുന്നത്.

 

നിലവിൽ ആരുടെയും പേരെടുത്തു പറയാതെയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം ചോദ്യപേപ്പർ, ഉത്തരസൂചിക, മാർക്ക് ഷീറ്റ്, അഭിമുഖത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ അടക്കമുള്ള രേഖകൾ പി എസ് സി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.