Home » Blog » kerala Max » എയു സ്മോൾ ഫിനാൻസ് ബാങ്ക് പേടിഎമ്മുമായി ചേർന്ന് ഇന്ത്യയിലെ ആദ്യ ഫാമിലി ലോഞ്ച് ആക്‌സസ് റുപേ ക്രെഡിറ്റ് കാർഡ് പുറത്തിറക്കുന്നു
17

കൊച്ചി: എയു സ്മോൾ ഫിനാൻസ് ബാങ്ക് പേടിഎമ്മുമായി ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ ഫാമിലി ലോഞ്ച് ആക്‌സസ് റുപേ ക്രെഡിറ്റ് കാർഡായ പേടിഎം എയു എസ്‌എഫ്‌ബി ക്രെഡിറ്റ് കാർഡ് പുറത്തിറക്കുന്നു. മൊബൈൽ അധിഷ്ഠിത സേവനങ്ങൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടുള്ള ഈ ലൈഫ് ടൈം ഫ്രീ കാർഡിലൂടെ ദൈനംദിന പേടിഎം യുപിഐ ഇടപാടുകളിൽ റിവാർഡുകളും കുടുംബങ്ങൾക്ക് പ്രത്യേക യാത്രാ ആനുകൂല്യങ്ങളും ലഭിക്കും. ജോയിനിങ് ഫീസുമില്ല.

ഈ കാർഡിലൂടെ നടത്തുന്ന പേടിഎം യുപിഐ ഇടപാടുകൾക്ക് രണ്ട് ശതമാനം വരെയും പേടിഎം ട്രാവൽ ബുക്കിങ്ങുകൾക്കും പേടിഎം ഗോൾഡ് പർച്ചേസുകൾക്കും അഞ്ച് ശതമാനം വരെയും റിവാർഡുകൾ ലഭിക്കും. റിവാർഡ് പോയിൻ്റുകൾ ഓരോന്നും ഒരു രൂപ എന്ന നിരക്കിൽ പേടിഎം ഗോൾഡ് വാങ്ങാനും വൗച്ചറുകൾ, ബിൽ പേയ്‌മെൻ്റുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കായും ഉപയോഗിക്കാം.

പേടിഎം വഴി ബുക്ക് ചെയ്യുന്ന റൗണ്ട് ട്രിപ്പ് വിമാനയാത്രകളിൽ കുടുംബാംഗങ്ങൾക്കും എയർപോർട്ട് ലോഞ്ച് സൗകര്യം ലഭിക്കുമെന്നതാണ് കാർഡിൻ്റെ പ്രധാന സവിശേഷത. ഒരേസമയം നാല് കുടുംബാംഗങ്ങൾക്ക് വരെ ലോഞ്ച് സൗകര്യം ഉപയോഗിക്കാം. പ്രതിവർഷം 12 തവണ വരെ ഈ സൗകര്യം ലഭിക്കും.

പേടിഎം ആപ്പിലൂടെ ഈ കാർഡിനായി അപേക്ഷിക്കാം. ആപ്പിൽ ലോഗിൻ ചെയ്ത് ഗെറ്റ് ക്രെഡിറ്റ് കാർഡ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്ത് പേടിഎം എയു എസ്‌എഫ്‌ബി ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക. അപ്ലൈ നൗ എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി കെവൈസി, വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *