Home » Blog » kerala Max » ​”ഇ20 പെട്രോൾ പഠന റിപ്പോർട്ട് പരസ്യപ്പെടുത്തണം”; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി എ എ റഹീം
A-A-Rahim-680x450

ഇ20 പെട്രോൾ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന വാഹന തകരാറുകളിലും മൈലേജ് കുറവിലും കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാട് അപലപനീയമാണെന്ന് എ എ റഹീം എംപി. ഡ്രൈവിംഗ് ശീലങ്ങൾ കൊണ്ടാണ് മൈലേജ് കുറയുന്നതെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പാർലമെന്റിലെ മറുപടി വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ച എംപി, തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നൽകിയതിനെതിരെ രാജ്യസഭാ ചെയർമാന് നോട്ടീസ് നൽകുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

ഇ20 ഇന്ധനം ഉപയോഗിക്കുമ്പോൾ മൈലേജിൽ 2.6 ശതമാനത്തോളം കുറവുണ്ടാകുമെന്ന് പഠനം നടത്തിയ ഏജൻസിയുടെ ഡയറക്ടർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് എംപി ചൂണ്ടിക്കാട്ടി. ബ്രസീൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ മറ്റ് ഇന്ധന ഓപ്ഷനുകൾ നൽകുമ്പോൾ ഇന്ത്യയിൽ അനുയോജ്യമല്ലാത്ത വാഹനങ്ങളിൽ പോലും ഇ20 നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുകയാണ്. ഇ20 വിഷയത്തിൽ ദുരൂഹതയുണ്ടെന്നും ഒന്നും ഒളിക്കാനില്ലെങ്കിൽ കേന്ദ്രം പഠന റിപ്പോർട്ടുകൾ ഉടൻ പുറത്തുവിടണമെന്നും എ എ റഹീം ആവശ്യപ്പെട്ടു.