Home » Blog » kerala Max » ഇറാൻ മുന്നോട്ടുവെച്ച ഹോർമൂസ് സമാധാന പദ്ധതി തള്ളി ട്രംപ്; പശ്ചിമേഷ്യയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുങ്ങുന്നതായി സൂചന
america-iran

<strong>വാഷിംഗ്ടൺ</strong>: ഹോർമുസ് കടലിടുക്ക് 7 ദിവസത്തിൽ തുറക്കാമെന്നടക്കമുള്ള ഇറാൻ മുന്നോട്ടുവച്ച സമാധാന നിർദേശം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തള്ളിയെങ്കിലും ഇറാനും അമേരിക്കയും നീങ്ങുന്നത് ചർച്ചകളിലേക്കെന്ന് സി ബി എസ് ന്യൂസ് റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ച അടുത്തയാഴ്ച്ച നടന്നേക്കുമെന്ന് വാർത്താ സ്രോതസുകളെ ഉദ്ദരിച്ച് സി ബി എസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻ സമാധാന നിർദേശത്തിൽ ഉറച്ച് നിൽക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ മറുപടിക്കായി കാക്കുകയാണെന്നും ഇറാൻ വ്യക്തമാക്കി.

ഹോർമൂസ് തുറക്കാനായി ഇറാന്റെ സമാധാന ഉപാധി അംഗീകരിക്കേണ്ടതില്ലെന്നും, ഹോർമൂസിൽ ഇറാന്റെ സ്വാധീനം അവസാനിച്ചെന്നുമാണ് ഡോണൾഡ് ട്രംപിന്റെ നിലപാട്. അതിനിടെ, അമേരിക്കൻ ഉപരോധം വിമാനക്കമ്പനികളെയും സർവ്വീസുകളെയും ബാധിച്ചതോടെ രാജ്യങ്ങളുമായി ചർച്ചയ്ക്ക് ഇറാൻ ശ്രമം തുടങ്ങി. സുപ്രധാന സർവ്വീസുകളിൽ ഇളവ് തേടാനാണ് ശ്രമിക്കുന്നത്. ഇറാക്കിലെ നജാഫ്, സുലൈമാനിയ, ഇർബിൽ വിമാനത്താവളങ്ങളിൽ ഉപരോധം ബാധിച്ചത് ഇറാന് വലിയ തിരിച്ചടിയായി

Leave a Reply

Your email address will not be published. Required fields are marked *