Home » Blog » kerala Max » ഇരുപത്തിയഞ്ചാം വയസ്സിൽ വിവാഹം കഴിക്കുകയോ അല്ലെങ്കിൽ വീട് വാങ്ങുകയോ വേണമെന്ന് അച്ഛൻ ആവശ്യപ്പെട്ടു; ഞാൻ തിരഞ്ഞെടുത്തത് ഇത്, വെളിപ്പെടുത്തി പാർവതി തിരുവോത്ത്
parvathy-680x450

വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും മാതാപിതാക്കളുടെ പ്രതികരണവും തുറന്നുപറഞ്ഞ് നടി പാര്‍വതി തിരുവോത്ത്. ഒരു അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്. ഇരുപത്തിയഞ്ചാം വയസ്സിൽ വിവാഹം കഴിക്കുകയോ അല്ലെങ്കിൽ വീട് വാങ്ങുകയോ വേണമെന്ന് അച്ഛൻ ആവശ്യപ്പെട്ടപ്പോൾ താൻ വീട് തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് പാർവതി പറയുന്നു.

അച്ഛന്റെ നിർദ്ദേശപ്രകാരം ആദ്യമായി വീട് വാങ്ങിയതിനുശേഷം മാതാപിതാക്കൾ പിന്നീട് വിവാഹത്തെക്കുറിച്ച് തന്നോട് സംസാരിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കി. ഒരാളുടെ കൂടെ ജീവിക്കണമെന്ന് ഉള്ളിന്റെയുള്ളിൽ തോന്നിയാൽ മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂ. സമൂഹത്തിന്റെ സമ്മർദ്ദം കൊണ്ട് മാത്രം വിവാഹം കഴിക്കേണ്ടതില്ലെന്നും, സ്ത്രീയുടെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ കുടുംബങ്ങൾ ഇത്തരം തീരുമാനങ്ങൾ എടുക്കാവൂ എന്നും പാർവതി കൂട്ടിച്ചേർത്തു.

തന്റെ ജീവിതത്തിൽ നല്ല പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും വിവാഹത്തിലേക്ക് എത്തിയിട്ടില്ലെന്നും, ആ കാര്യത്തിൽ താൻ ഭാഗ്യവതിയാണെന്നും താരം പറയുന്നു. അതേസമയം, ഷഹദ് സംവിധാനം ചെയ്ത് പാർവതി കേന്ദ്ര കഥാപാത്രമായി എത്തിയ പുതിയ ചിത്രമായ ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ തിയേറ്ററുകളിൽ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *