
കൊച്ചി: ഇന്ത്യയേയും ടാന്സാനിയയേും തമ്മില്‍ നേരിട്ട് ബന്ധിപ്പിച്ച് വിമാനസര്‍വീസ് നടത്തുന്ന ഏക ഇന്ത്യന്‍ വിമാനക്കമ്പനിയായി ഇന്‍ഡിഗോ. മുംബൈയേയും ദാര്‍ എസ് സലാമിനേയും ബന്ധിപ്പിച്ച് പ്രതിദിന സര്‍വീസ് ഇന്‍ഡിഗോ ആരംഭിച്ചു.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ ടാന്‍സാനിയയിലെ ഏറ്റവും വലിയ നഗരവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രധാന തുറമുഖവുമായ ദാര്‍ എസ് സലാമുമായി ബന്ധിപ്പിക്കുന്ന പ്രതിദിന സര്‍വീസ് ഇന്‍ഡിഗോ നവംബര്‍ 20-ന് ആരംഭിച്ചു.
ഈ പുതിയ സര്‍വീസ് ദാര്‍ എസ് സലാമില്‍ നിന്ന് ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ബാങ്കോക്ക്, സിംഗപ്പൂര്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി ഇന്‍ഡിഗോയുടെ ശൃംഖലയിലെ 20-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് തടസ്സമില്ലാത്ത ഒറ്റവിമാനത്താവള യാത്രാസൗകര്യം നല്കുന്നു. അതോടൊപ്പം, ഇന്‍ഡിഗോയുടെ ശൃംഖലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് മുംബൈ വഴി ദാര്‍ എസ് സലാമിലേക്ക് സൗകര്യപ്രദമായി എത്തിച്ചേരാനും ഇത് സഹായിക്കുന്നു.
