Home » Blog » kerala Max » ഇന്ത്യയെ അധിക്ഷേപിച്ച ട്രംപിന് ഇറാന്റെ മറുപടി; ‘നരകമെന്ന്’ വിളിച്ചവർ നേരിട്ട് വന്ന് കാണൂ
677777777777777-680x450

ന്ത്യയെയും ചൈനയെയും അധിക്ഷേപിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ രൂക്ഷമായ പരിഹാസവുമായി മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ സയീദ് റെസ മൊസയേബ് മോട്‌ലാഗ് രംഗത്തെത്തി. ട്രംപിന് അടിയന്തരമായി ഒരു ‘സാംസ്‌കാരിക ശുദ്ധീകരണം’ ആവശ്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു. മഹാരാഷ്ട്രയുടെ സമ്പന്നമായ സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ പൈതൃകം വിളിച്ചോതുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രതികരണം. ഇന്ത്യയെയും അതിന്റെ പാരമ്പര്യത്തെയും കുറിച്ച് സംസാരിക്കുന്നതിന് മുൻപ് ഒരിക്കലെങ്കിലും ഇവിടം സന്ദർശിച്ച് നേരിട്ട് കണ്ട് മനസ്സിലാക്കാൻ ട്രംപ് തയ്യാറാകണമെന്ന് അദ്ദേഹം കുറിച്ചു.

ഇന്ത്യയും ചൈനയും നരകക്കുഴികളാണെന്നും, അമേരിക്കൻ പൗരത്വം ലക്ഷ്യമിട്ട് കുഞ്ഞുങ്ങളെ പ്രസവിക്കാനായി മാത്രം ഈ രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കൻ തീരങ്ങളിലേക്ക് വരുന്നുവെന്നുമുള്ള അധിക്ഷേപകരമായ പ്രസ്താവനയാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചത്. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനായ മൈക്കിൾ സാവേജിന്റെ പോഡ്കാസ്റ്റിലെ പരാമർശങ്ങളാണ് ട്രംപ് ഔദ്യോഗികമായി ഷെയർ ചെയ്തത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രംപ് തന്റെ പോസ്റ്റ് തിരുത്തുകയായിരുന്നു.

ട്രംപിന്റെ പരാമർശങ്ങൾ തികച്ചും അനുചിതവും വസ്തുതകൾക്ക് വിരുദ്ധവുമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നു. വിവാദം കത്തിപ്പടരുന്നതിനിടെ, ഇന്ത്യ തന്റെ ഉറ്റ സുഹൃത്ത് നയിക്കുന്ന മഹത്തായ രാജ്യമാണെന്ന് ട്രംപ് പറഞ്ഞതായി ഇന്ത്യയിലെ അമേരിക്കൻ എംബസി അറിയിച്ചെങ്കിലും ഈ പ്രസ്താവന എപ്പോഴാണ് നടത്തിയതെന്ന് വ്യക്തമല്ല. ട്രംപിന്റെ വിരുദ്ധമായ നിലപാടുകൾ ആഗോളതലത്തിൽ തന്നെ പുതിയ നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്