Home » Blog » kerala Mex » ഇനി യുവാക്കൾ വരട്ടെ, തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല: പി.ജെ. കുര്യൻ
PJ-KURIAN-680x450

രാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇനി പുതിയ തലമുറയും യുവാക്കളും കടന്നുവരണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ നിലപാട് പാർട്ടിയെ അറിയിക്കുമെന്നും, ഒരുപക്ഷേ പാർട്ടി തന്നെ വീണ്ടും മത്സരിക്കാൻ നിർബന്ധിച്ചാൽ തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം ഉപയോഗിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥി നിർണയം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. താല്പര്യമുള്ളവർക്ക് സ്വന്തം നിലയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാമെങ്കിലും അതിൽ വലിയ കാര്യമില്ലെന്നും കുര്യൻ വ്യക്തമാക്കി. സജീവ രാഷ്ട്രീയത്തിൽ യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന പക്ഷക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു.