Home » Blog » Kerala » ‘ഇനി എല്ലാം അവന് വിട്ടുകൊടുക്കാം’; ഇഷാൻ കിഷന്റെ വരവിനെക്കുറിച്ചും തന്റെ ആശങ്കകളെക്കുറിച്ചും മനസ്സ് തുറന്ന് സഞ്ജു സാംസൺ
GALEEMUDHIN-1-188

കരിയറിൽ എന്നും വെല്ലുവിളികൾ നേരിട്ടിട്ടുള്ള തനിക്ക് ന്യൂസീലൻഡ് പരമ്പര നൽകിയത് സമാനതകളില്ലാത്ത സമ്മർദ്ദമായിരുന്നുവെന്ന് സഞ്ജു സാംസൺ. ആദ്യ രണ്ട് മത്സരങ്ങളിൽ കുറഞ്ഞ സ്കോറിന് പുറത്തായതോടെ മാനസികമായി തളർന്നുപോയെന്നും അതിൽ നിന്ന് പുറത്തുകടക്കാൻ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും താരം വെളിപ്പെടുത്തി.

 

ഇഷാൻ കിഷന്റെ ഉദയവും സഞ്ജുവിന്റെ പിന്മാറ്റവും

 

താൻ ഫോം കണ്ടെത്താൻ പ്രയാസപ്പെടുമ്പോൾ ഇഷാൻ കിഷൻ മികച്ച പ്രകടനങ്ങളുമായി മുന്നേറിയത് ടീമിലെ തന്റെ സ്ഥാനത്തെക്കുറിച്ച് ആശങ്കയുണ്ടാക്കിയെന്ന് സഞ്ജു പറഞ്ഞു. “മുഷ്താഖ് അലി ടൂർണമെന്റിൽ തിളങ്ങി വന്ന ഇഷാൻ കിഷൻ ടീമിലെത്താൻ അർഹനായിരുന്നു. തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ ഇഷാൻ സെഞ്ചറി നേടിയപ്പോൾ ‘സഞ്ജു, ഇനി അത് അയാൾക്ക് വിട്ടുകൊടുക്കൂ ബോസ്. നിങ്ങളേക്കാൾ കൂടുതൽ അവൻ അത് അർഹിക്കുന്നു’ എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു. എനിക്ക് അവസരങ്ങൾ ലഭിച്ചു, പക്ഷേ റൺസ് നേടാനായില്ല. എന്നാൽ അതിശയിപ്പിക്കുന്ന ഫോമിലുള്ള ഒരാൾ അവിടെയുണ്ട്. ഇനി നീ അത് വിട്ടേക്കൂ എന്ന് ഞാൻ കരുതി,” സഞ്ജു മനസ്സ് തുറന്നു.

 

 

തിരിച്ചുവരവും ലോകകപ്പ് നേട്ടവും

 

ന്യൂസീലൻഡിനെതിരായ പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത് (10, 6, 0, 24, 6). ഇതോടെ ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ സ്ഥാനം നഷ്ടമായി. എന്നാൽ ഓപ്പണിങ് സഖ്യം പരാജയപ്പെട്ടതോടെ ലോകകപ്പിന്റെ നിർണ്ണായക ഘട്ടത്തിൽ സഞ്ജു ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു. അവസാന മൂന്ന് മത്സരങ്ങളിൽ നടത്തിയ തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സഞ്ജു, ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി.