അനൂപ് ആന്റണി, ഷോൺ ജോർജ്, പി സി ജോർജ് എന്നിവരുടെ പരാജയത്തിൽ പ്രതികരിച്ച് നടി ലക്ഷ്മി പ്രിയ. ക്രിസ്ത്യൻ സഭാ നേതൃത്വം ബിജെപിയെ പിന്തുണച്ചില്ലെന്ന ആരോപണമാണ് ലക്ഷ്മി പ്രിയ ഉന്നയിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി തന്റെ പ്രതികരണം പങ്കുവച്ചിരിക്കുന്നത്. ബിജെപി അരമനകൾ തോറും കയറിയിറങ്ങുന്നതിൽ കാര്യമില്ലെന്നും ഇനിയെങ്കിലും ഹിന്ദു കമ്മ്യൂണിറ്റികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പോസ്റ്റിൽ പരാമർശിക്കുന്നു.
ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം :
“ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്. എത്ര ചേർത്ത് പിടിച്ചാലും ഉരുട്ടി കൊടുത്താലും അവർ ബിജെപിയെ പിന്തുണയ്ക്കില്ല. അനൂപ് ആന്റണി, ഷോൺ ജോർജ്, പി സി ജോർജ് ഇവരുടെ പരാജയം വ്യക്തമാക്കുന്നത് അതാണ്.
പകരം ഹിന്ദു കമ്മ്യൂണിറ്റി നേതാക്കളെ കാണുക. ഹിന്ദു മഹാസഭ, ബ്രാഹ്മണ സഭ, വിശ്വകർമ്മ സഭ, ഗണക സഭ, NSS, SNDP, കെ പി എം എസ് തുടങ്ങി എല്ലാ ഹിന്ദു സമാജങ്ങളെയും ചേർത്തു പിടിക്കുക. അവർക്ക് അടിസ്ഥാന ജീവിത സംവിധാനങ്ങൾ മെച്ചപ്പെടുത്തി കൊടുക്കുക. മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുക. പെൻഷനും മരുന്നിനുള്ള സംവിധാനവും ഉണ്ടാക്കി കൊടുക്കുക. വോട്ടൊക്കെ താനേ പോന്നോളും. മുസ്ലിം ലീഗും എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും മതേതര പാർട്ടി ആണെങ്കിൽ ഭാരതീയ ജനതാ പാർട്ടിയും മതേതര പാർട്ടിയാണ്. ഇൻഡ്യ മുന്നണിയിൽ ഇവർ പതിനൊന്നും എൽ ഡി എഫ് മുന്നണിയിൽ ബാക്കി പതിനൊന്നു കക്ഷികളും ഒരുമിച്ച് ചേരും. അതുകൊണ്ട് സമാജത്തെ ചേർത്ത് പിടിയ്ക്കാൻ ബിജെപി നേതൃത്വത്തിന് കഴിയണം. ബാക്കി ആരെയും പ്രീണിപ്പിക്കാൻ പോകരുത്. സമാജത്തിന്റെ ഏകീകരണം ഉറപ്പ് വരുത്തുക.” – നടി കുറിച്ചു
