Home » Blog » Kerala » ആറൻമുള ഡ്രോൺ സർവേയ്ക്ക് ബിജെപിയുടെ ശക്തമായ എതിർപ്പ്; പ്രതികരിച്ച് കുമ്മനം രാജശേഖരൻ
images (69)

ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് നടക്കുന്ന ഡ്രോൺ സർവ്വെയെ ബിജെപി ശക്തമായി എതിർക്കുമെന്ന് മുതിർന്ന പാർട്ടി നേതാവ് കുമ്മനം രാജശേഖരൻ. ജനവിരുദ്ധമായ ഈ വിമാനത്താവള പദ്ധതിക്കായി ഇപ്പോൾ നടത്തുന്ന പുതിയ നീക്കങ്ങൾ തികച്ചും ദുരൂഹമാണെന്നും ഇതിന് പിന്നിൽ വലിയ ഭൂമി കച്ചവടമാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ഒരിക്കലും അനുമതി ലഭിക്കാത്ത ആറന്മുളയ്ക്ക് പകരം കൊടുമൺ അടക്കമുള്ള മറ്റ് അനുയോജ്യമായ സ്ഥലങ്ങളിൽ പദ്ധതിയുടെ സാധ്യതകൾ പരിശോധിക്കാൻ അധികൃതർ തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

 

പുതിയ സർക്കാർ വന്നു എന്ന ‘ഉമ്മാക്കി’ കാട്ടി ജനങ്ങളെ പേടിപ്പിക്കേണ്ടെന്നും പദ്ധതിക്കെതിരെ ജനങ്ങൾ വീണ്ടും രംഗത്തിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോൺഗ്രസ് നേതാവ് അബിൻ വർക്കി ഈ പ്രദേശത്തെ യാഥാർത്ഥ്യങ്ങൾ പഠിക്കാതെയാണ് സംസാരിക്കുന്നത്. പരിസ്ഥിതിലോലമായ ആറന്മുളയിലെ ഭൂമി ഒരു തരത്തിലുള്ള വലിയ നിർമ്മാണ പ്രവർത്തനങ്ങളും താങ്ങാൻ ശേഷിയുള്ളതല്ല. എല്ലാ വർഷവും പ്രളയജലം കയറുന്ന ഈ പ്രദേശത്തിന്റെ അവസ്ഥ മനസ്സിലാക്കാൻ വയനാട് ദുരന്തം കണ്ടെങ്കിലും ബന്ധപ്പെട്ടവർ പാഠം പഠിക്കണമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.