Home » Blog » kerala Max » ​അവധി ദിനങ്ങളിലും വിശ്രമമില്ലാതെ ബി.ജെ.പി പദയാത്ര; കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ യോഗി ആദിത്യനാഥും അമിത് ഷായും
rahul-gandhi1-680x450

<strong>ന്യൂഡൽഹി</strong>: പ്രതിപക്ഷത്തിന്റെ എസ്ഐആർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് മറുപടിയായുള്ള പദയാത്രകൾ സജീവമാക്കി ബിജെപി. ഇന്ന് നാല് സംസ്ഥാനങ്ങളിൽ നേതാക്കൾ പദയാത്രകൾ നടത്തി. രാഹുൽ ​ഗാന്ധി നയിക്കുന്നിടത്തോളം കോൺ​ഗ്രസ് ക്ഷയിച്ചു കൊണ്ടേയിരിക്കുമെന്ന് അമിത് ഷാ ഹരിയാനയിൽ ആഞ്ഞടിച്ചു. പാർലമെൻന്റിനുള്ളിൽ രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് അമിത് ഷാ ആവർത്തിച്ചു.ഉത്തർ പ്രദേശിലെ ​ഗാസിയാബാദിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിലും, ഹരിയാനയിലെ കർണാലിൽ അമിത് ഷായും, തെലങ്കാനയിലെ കരീംന​ഗറിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനും, രാജസ്ഥാനിലെ ജയ്പൂരിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമാണ് ഇന്ന് പദയാത്രകൾ നയിച്ചത്.

അധ്യാപകൻ മാർക്കിട്ടതിന്റെ കുഴപ്പം കാരണമാണ് പരീക്ഷ തോറ്റതെന്ന് കുട്ടി പറയും പോലെയാണ് രാഹുൽ ​ഗാന്ധിയുടെ വാദമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പരിഹസിച്ചു. ‌ഹരിയാന കർണാലിലെ പദയാത്രയിലാണ് രാഹുലിനെ അമിത് ഷാ വീണ്ടും പാർലമെന്റിൽ സംവാദത്തിന് ക്ഷണിച്ചത്. പ്രധാനമന്ത്രിക്ക് ഒരു കത്ത് നൽകിയാൽ ഉടൻ പ്രത്യേക സമ്മേളനം വിളിക്കാമന്നും. വോട്ട് സംരക്ഷിക്കാനല്ല നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടിയാണ് ഇന്ത്യ സഖ്യത്തിന്റെ റാലിയെന്നും അമിത് ഷാ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *