Home » Blog » kerala Max » അയോധ്യ ട്രസ്റ്റിൽ അഴിമതി ആരോപണം; ചമ്പത് റായ്‌ക്കെതിരെ നടപടി വേണമെന്ന് അയോധ്യ ബാർ അസോസിയേഷൻ
ayodhy

അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര, അഡ്മിനിസ്ട്രേറ്റർ ഗോപാൽ റാവു എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അയോധ്യ ബാർ അസോസിയേഷൻ അയോധ്യ പോലീസിൽ പരാതി നൽകി. ഇവർക്കും മറ്റ് ട്രസ്റ്റ് ഭാരവാഹികൾക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അയോധ്യ ബാർ അസോസിയേഷൻ പരാതി നിൽകിയിരിക്കുന്നത്. അയോധ്യയിലെ രാമജന്മഭൂമി പോലീസ് സ്റ്റേഷനിലാണ് ബാർ അസോസിയേഷന്റെ ജനറൽ സെക്രട്ടറി അഡ്വ. ശൈലേന്ദ്ര കുമാർ ജയ്‌സ്വാൾ പരാതി നൽകിയിരിക്കുന്നത്.

ട്രസ്റ്റിലെ എല്ലാ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരും അംഗങ്ങളും ഈ മോഷണത്തിൽ വ്യക്തമായ പങ്കാളികളാണ്. ആസൂത്രിതമായ ഗൂഢാലോചനയിലൂടെ സംഘടിത സംഘമായി പ്രവർത്തിച്ച് ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിക്കുകയും, സംഭവം പുറത്തുവന്നപ്പോൾ തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ശ്രീരാമനോടും അദ്ദേഹത്തിന്റെ ഭവ്യമായ ക്ഷേത്രത്തോടുമുള്ള കോടിക്കണക്കിന് ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത് അനിവാര്യമാണ്’ എന്നാണ് അയോധ്യ ബാർ അസോസിയേഷൻ പരാതിയിൽ പറഞ്ഞിരിക്കുന്നത്