Home » Blog » Kerala » ​’അമേരിക്കയിൽ ഗ്യാനേഷ് കുമാർ അവിടെ ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ല!’; ഡോണൾഡ് ട്രംപിനെ പരിഹസിച്ച് അഭിജീത് ദീപ്‍കെ
abhijith-deepke-680x450

ഡൽഹി: അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ടെക്സസിലും കാൻസസിലും ഡെമോക്രാറ്റുകൾ ചരിത്ര വിജയം നേടിയതിന് പിന്നാലെ ഡോണൾഡ് ട്രംപിനെയും ഇന്ത്യൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും പരിഹസിച്ച് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ. ” ഗ്യാനേഷ് കുമാർ അവിടെ ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഈ ഗതി വരില്ലായിരുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. സി.ജെ.പി നേതാവ് അശുതോഷ് റാങ്കയുടെ ട്വീറ്റിന് മറുപടിയായി എക്‌സിലൂടെയായിരുന്നു ദീപ്കെയുടെ പ്രസ്താവന.

 

ആളുകൾ ഇപ്പോൾ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യാൻ തുടങ്ങിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഗ്യാനേഷ് കുമാറിനെതിരെയും പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ദീപ്കെയുടെ തകർപ്പൻ പരിഹാസം. അർഹരായ വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *