Your Image Description Your Image Description

കാബൂള്‍: ഇന്‍റർനെറ്റ് നിയന്ത്രങ്ങളില്‍ പിടിമുറുക്കി അഫ്‍ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ‘അധാർമികത തടയുക’ എന്ന വ്യാജേന രാജ്യത്തെ നിരവധി പ്രവിശ്യകളിൽ ഫൈബർ-ഒപ്റ്റിക് ഇന്‍റർനെറ്റ് ആക്‌സസ് പൂർണ്ണമായും അടച്ചുപൂട്ടി എന്നാണ് റിപ്പോർട്ടുകൾ.

2021 ഓഗസ്റ്റിൽ അധികാരമേറ്റതിനുശേഷം താലിബാൻ പുറപ്പെടുവിക്കുന്ന ആദ്യ ഉത്തരവാണിത്. ഈ തീരുമാനത്തെത്തുടർന്ന്, സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാധാരണ വീടുകൾ എന്നിവിടങ്ങളിൽ വൈ-ഫൈ ഇന്‍റർനെറ്റ് ഇനി ലഭ്യമാവില്ല. എന്നാൽ മൊബൈൽ ഇന്‍റർനെറ്റ് സേവനം പ്രവർത്തനക്ഷമമായി തുടരുന്നതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Posts