ട്രേഡ്‌സ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Career Kerala Kerala Mex Kerala mx Top News
1 min read
86

ട്രേഡ്‌സ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

June 28, 2025
0

കോട്ടയം : പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സിവിൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ താത്കാലികാടിസ്ഥാനത്തിലുള്ള ട്രേഡ്‌സ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂലൈ 4 രാവിലെ 11 മണിക്ക് സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് www.rit.ac.in സന്ദർശിക്കുക. ഫോൺ: 0481-2506153,0481-2507763.

Continue Reading
അയൽവാസിയെ വീട് കയറി ആക്രമിച്ചു ; പ്രതിക്ക് തടവ് ശിക്ഷ
Crime Kerala Kerala Mex Kerala mx Top News
1 min read
115

അയൽവാസിയെ വീട് കയറി ആക്രമിച്ചു ; പ്രതിക്ക് തടവ് ശിക്ഷ

June 28, 2025
0

ചെങ്ങന്നൂർ : അയൽവാസിയെ വീട് കയറി വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് തടവ് ശിക്ഷ. ഒന്നാം പ്രതി ജോണി ഉമ്മനെ ഏഴുവർഷവും ഏഴുമാസത്തേക്കും തടവിനും 20000 രൂപ പിഴയും വിധിച്ചു. ബന്ധുവിന്‍റെ വസ്തു വാങ്ങി അയൽവാസി വീട് വെച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി വീണ വി എസാണ് ശിക്ഷ വിധിച്ചത്. ഈ കേസിലെ രണ്ടാം പ്രതിയായ ജോളി ഉമ്മാനെ കോടതി വെറുതെ വിട്ടു.

Continue Reading
ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx Top News
1 min read
108

ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം

June 28, 2025
0

കോട്ടയം : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന മെഡിക്കൽ കോഡിംഗ് ഉൾപ്പെട്ട ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കാം. അവസാന തീയതി: ജൂലൈ 15. വിശദവിവരങ്ങൾക്ക് www.srccc.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി

Continue Reading
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
112

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

June 28, 2025
0

തിരുവനന്തപുരം : ലോറിയിൽ തടി കയറ്റുന്നതിനിടെ വഴുതിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. തിരുവനന്തപുരം വെണ്ണിയൂർ നെല്ലിവിള പ്ലാവിള സ്വദേശി ബൈജു (46) ആണ് മരണപ്പെട്ടത്. കഴിഞ്ഞ 25-ാം തീയ്യതി വെണ്ണിയൂർ കാട്ടുകുളം ജംഗ്ഷനിലുള്ള കോട്ടുകാൽ സ്വദേശി ശ്രീലാലിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ മരം മുറിച്ച ശേഷം തടി ചുമന്ന് ലോറിയിൽ കയറ്റുന്നതിനിടയിൽ സിമന്റ് തറയിൽ വഴുതി വീഴുകയായിരുന്നു. വീഴ്ചയിൽ തടി തലയിൽ അടിച്ച് ഗുരുതര പരിക്കേറ്റു. ഉടൻ ബൈജുവിനെ സ്വകാര്യ

Continue Reading
വാ​ക്‌​സി​ന്‍ എ​ടു​ത്തി​ട്ടും പേ​വി​ഷ​ബാ​ധ ; അ​ഞ്ച് വ​യ​സു​കാ​ര​ന് ദാരുണാന്ത്യം
Kannur Kerala Kerala Mex Kerala mx Top News
0 min read
82

വാ​ക്‌​സി​ന്‍ എ​ടു​ത്തി​ട്ടും പേ​വി​ഷ​ബാ​ധ ; അ​ഞ്ച് വ​യ​സു​കാ​ര​ന് ദാരുണാന്ത്യം

June 28, 2025
0

ക​ണ്ണൂ​ര്‍: പേ​വി​ഷ​ബാ​ധ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഞ്ച് വ​യ​സു​കാ​ര​ന് ദാരുണാന്ത്യം. സേ​ലം സ്വ​ദേ​ശി മ​ണി​യു​ടെ മ​ക​ന്‍ ഹ​രി​ത്ത് ആ​ണ് മരണപ്പെട്ടത്. ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ട് ദി​വ​സ​മാ​യി പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.ക​ഴി​ഞ്ഞ മേ​യ് 31നാ​ണ് കു​ട്ടി​യെ തെ​രു​വു​നാ​യ ക​ടി​ച്ച​ത്. കു​ട്ടി​യു​ടെ മു​ഖ​ത്താ​യി​രു​ന്നു ക​ടി​യേ​റ്റ​ത്. അ​ന്ന് ത​ന്നെ ക​ണ്ണൂ​ർ ജി​ല്ലാ​ശു​പ​ത്രി​യി​ല്‍ എ​ത്തി ഇ​വ​ര്‍ പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ എ​ടു​ത്തി​രു​ന്നു.എ​ന്നാ​ല്‍ ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ കുട്ടി പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
Education Kerala Kerala Mex Kerala mx Top News
1 min read
114

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

June 28, 2025
0

തിരുവനന്തപുരം : വായനാപക്ഷാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ ഹൈ സ്‌കൂള്‍, ഹയര്‍സെക്കന്റഡറി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ജൂലൈ നാലിന് (04.07.2025) കുടപ്പനക്കുന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മണിമുതല്‍ മത്സരം ആരംഭിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന സാക്ഷ്യപത്രം സഹിതം ഹാജരാകേണ്ടതാണ് ഒരു സ്‌കൂളിനെ പ്രതിനിധീകരിച്ച് പരമാവധി രണ്ടു ടീമുകള്‍ക്ക് പങ്കെടുക്കാനാകും.

Continue Reading
മദ്രാസ് ഐഐടിയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
88

മദ്രാസ് ഐഐടിയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ

June 28, 2025
0

ചെന്നൈ : മദ്രാസ് ഐഐടിയിൽ ഇരുപതുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചു. സംഭവത്തിൽ മുംബൈ സ്വദേശിയും ഫുഡ് കോർട്ട് ജീവനക്കാരനുമായ റോഷൻ കുമാർ (22) അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 7.30-ന് വിദ്യാർഥിനി കാമ്പസിലൂടെ നടന്നുപോകവേയാണ് സംഭവം നടന്നത്. വിദ്യാർഥിനി നിലവിളിച്ചതോടെ സുരക്ഷാ ജീവനക്കാർ ഓടിയെത്തിയെങ്കിലും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. കോട്ടൂർപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ്‌ അറസ്റ്റ്‌. ഐഐടി സമുച്ചയത്തിലെ ‘മുംബൈ ചാറ്റ്’ എന്ന ഫുഡ് കോർട്ടിലാണ് റോഷൻ ജോലിചെയ്യുന്നത്. റോഷൻ വ്യാഴാഴ്ച റോഷൻ വിദ്യാർഥിനിയെ

Continue Reading
യുവാവിന്റെ മരണം ; പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം
Kerala Kerala Mex Kerala mx Palakkad Top News
0 min read
80

യുവാവിന്റെ മരണം ; പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം

June 28, 2025
0

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം. ഹൃദ്രോഗ ചികിത്സയ്‌ക്കെത്തി ഡിസ്ചാർജ്ജ് ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മലമ്പുഴ ആനക്കല്ല് സ്വദേശി സനിൽ നാരായണൻ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചത്. ജൂൺ 24നാണ് നെഞ്ചുവേദനയെ തുടർന്ന് സനിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. സനിലിനെ മൂന്നു ദിവസം ഐസിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി തുടർ‌ന്ന് വാർഡിലേയ്ക്ക് മാറ്റുകയായിരുന്നു. ജൂലൈ നാലാം തീയതി ആൻജിയോഗ്രാമിന് വരണമെന്ന് നിർദ്ദേശം

Continue Reading
ബസുകളിലെ ഓഡിയോ, വീഡിയോ സംവിധാനം അഴിച്ചു മാറ്റണം
Kannur Kerala Kerala Mex Kerala mx Top News
0 min read
85

ബസുകളിലെ ഓഡിയോ, വീഡിയോ സംവിധാനം അഴിച്ചു മാറ്റണം

June 28, 2025
0

കണ്ണൂർ ; ജില്ലയിലെ ബസുകളിലുള്ള ഓഡിയോ, വീഡിയോ സംവിധാനങ്ങളും അമിത ശബ്ദം ഉണ്ടാക്കുന്ന ഹോണുകളും രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ണമായി അഴിച്ചു മാറ്റണമെന്ന് കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ അറിയിച്ചു. പരിശോധനയിലോ പരാതിയിലോ ഇത്തരത്തിലുള്ള നിയമ ലംഘനം കണ്ടെത്തിയാല്‍ വാഹനത്തിന് പെര്‍മിറ്റ് ഫിറ്റ്‌നസ് റദ്ദാക്കും. 10000 രൂപ വരെയുള്ള ഉയര്‍ന്ന പിഴ ഈടാക്കും. ഡ്രൈവര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുമെന്നും ആര്‍ടിഒ അറിയിച്ചു. ഡോര്‍ തുറന്നു വച്ച് സര്‍വീസ് നടത്തുന്നതും എന്‍ജിന്‍ ബോണറ്റിന്റെ മുകളില്‍

Continue Reading
കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
118

കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ

June 28, 2025
0

കൊല്ലം : കൊല്ലം നഗരത്തിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. ഇരവിപുരം വള്ളക്കടവ് സുനാമി ഫ്‌ളാറ്റിൽ ശ്യാം ലാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വീടിന്റെ സ്റ്റെയർ കേസിന്റെ അടിയിലാണ് കഞ്ചാവ് ചെടികൾ വളർത്തിയത്. രഹസ്യ വിവരം ലഭിച്ച് ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.ഫ്ലാറ്റിന്റെ സ്റ്റെയർകേസിനടിയിലായിരുന്നു ചെടി ഒളിപ്പിച്ചത്. രണ്ട് മാസത്തോളം വളർച്ചയെത്തിയ രണ്ട് വലിയ കഞ്ചാവ് ചെടികളും ഒരു ചെറിയ ചെടിയും പിടിച്ചെടുത്തു.

Continue Reading