പതിനാറ് വയസ്സിന് താഴെയുള്ളവർ ഇൻസ്റ്റഗ്രാം ലൈവ് ഉപയോഗിക്കേണ്ട; വിലക്കുമായി മെറ്റ
Kerala Kerala Mex Kerala mx Tech Top News
0 min read
107

പതിനാറ് വയസ്സിന് താഴെയുള്ളവർ ഇൻസ്റ്റഗ്രാം ലൈവ് ഉപയോഗിക്കേണ്ട; വിലക്കുമായി മെറ്റ

April 9, 2025
0

പതിനാറ് വയസ്സിൽ താഴെയുള്ളവർ ഇൻസ്റ്റഗ്രാം ലൈവ് ഉപയോഗിക്കുന്നത് നിരോധിച്ച് മെറ്റ. കൗമാരപ്രായക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നടപടി. ഇൻസ്റ്റഗ്രാമിന് പുറമെ ഫേസ്ബുക്കിലും മെസഞ്ജറിലും പുതിയ ഫീച്ചർ നിയന്ത്രണം കൊണ്ടു വന്നിട്ടുണ്ട്. മാതാപിതാക്കളുടെ അനുവാദമില്ലാതെ ലൈവ് ഉപയോഗിക്കുക, ഡയറക്ട് മെസ്സേജിൽ ബ്ലറർ ചെയ്യാതെ നഗ്ന ദൃശ്യങ്ങൾ പങ്കിടുക തുടങ്ങിയവ നിയന്ത്രിക്കുന്ന ഫീച്ചറുകളാണ് പുതുതായി മെറ്റ കൊണ്ടുവന്നിരിക്കുന്നത്. പ്രായത്തിനനുയോജ്യമായ കണ്ടന്റുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനു വേണ്ടിയാണ് പുതിയ നടപടിയെന്ന് കമ്പനി

Continue Reading
‘ഞാന്‍ വെറും ഫ്ലവറല്ല, ഫയര്‍’;  ശക്തമായി തിരിച്ചുവരും; വഞ്ചിച്ചവരെ പൂട്ടാൻ കേസ് കൊടുത്ത് ബൈജു രവീന്ദ്രൻ
Business Kerala Kerala Mex Kerala mx Top News
1 min read
117

‘ഞാന്‍ വെറും ഫ്ലവറല്ല, ഫയര്‍’; ശക്തമായി തിരിച്ചുവരും; വഞ്ചിച്ചവരെ പൂട്ടാൻ കേസ് കൊടുത്ത് ബൈജു രവീന്ദ്രൻ

April 9, 2025
0

ഡല്‍ഹി: പ്രമുഖ എഡ്-ടെക് കമ്പനിയായ ബൈജൂസിന്റെ സഹസ്ഥാപകനായ ബൈജു രവീന്ദ്രന്‍ കമ്പനിയുടെ മുന്‍ ഇന്‍സോള്‍വന്‍സി റെസല്യൂഷന്‍ പ്രൊഫഷണല്‍ (ആര്‍പി), അമേരിക്കന്‍ വായ്പാദാതാക്കളെ പ്രതിനിധീകരിക്കുന്ന ട്രസ്റ്റി, കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഇവൈയിലെ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ പൊലിസില്‍ പരാതി നല്‍കി. ബൈജൂസിന്റെ വായ്പാദാതാവായ ഗ്ലാസ് ട്രസ്റ്റ്, കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇവൈ, മുന്‍ റെസല്യൂഷന്‍ പ്രൊഫഷണലായ പങ്കജ് ശ്രീവാസ്തവ എന്നിവര്‍ നടത്തിയ ഗൂഢാലോചനയെയും വഞ്ചനയെയും കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ബൈജു പരാതി നല്‍കിയത്. തന്റെ

Continue Reading
ഡെവോണ്‍ കോണ്‍വെയെ പിന്‍വലിച്ച് എന്തുകൊണ്ട്  ജഡേജയെ ഇറക്കി: വിശദീകരിച്ച് റുതുരാജ്
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
146

ഡെവോണ്‍ കോണ്‍വെയെ പിന്‍വലിച്ച് എന്തുകൊണ്ട് ജഡേജയെ ഇറക്കി: വിശദീകരിച്ച് റുതുരാജ്

April 9, 2025
0

മുള്ളന്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിന്റെ അവസാന ഓവറുകളില്‍ അര്‍ധസെഞ്ചുറിയുമായി ക്രീസിലുണ്ടായിരുന്ന ഡെവോണ്‍ കോണ്‍വെയെ പിന്‍വലിച്ച് എന്തുകൊണ്ട് രവീന്ദ്ര ജഡേജയെ ഇറക്കിയെന്ന് വിശദീകരിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്വാദ്. പതിനെട്ടാം ഓവറിലെ അവസാന പന്തിന് മുമ്പായിരുന്നു 49 പന്തില്‍ 69 റണ്‍സെടുത്ത കോണ്‍വെയെ പിന്‍വലിച്ച് ജഡേജെ ക്രീസിലിറക്കിയത്. ഡെവോണ്‍ കോണ്‍വെ പന്ത് നന്നായി ടൈം ചെയ്യുന്ന ബാറ്ററാണ്. ടോപ് ഓര്‍ഡറിലാണ് കോണ്‍വെയെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുക. എന്നാല്‍

Continue Reading
ജംഗിള്‍ ഫൈറ്റിന്റെ വീഡിയോ സോങ് എത്തി; ഇനി സ്റ്റാറ്റസുകള്‍ ലാലേട്ടന്‍ ഭരിക്കും
Cinema Kerala Kerala Mex Kerala mx Top News
1 min read
188

ജംഗിള്‍ ഫൈറ്റിന്റെ വീഡിയോ സോങ് എത്തി; ഇനി സ്റ്റാറ്റസുകള്‍ ലാലേട്ടന്‍ ഭരിക്കും

April 9, 2025
0

വിവാദങ്ങള്‍ക്കിടയിലും എമ്പുരാന് മുന്നില്‍ റെക്കോര്‍ഡുകള്‍ തകര്‍ന്ന് വീഴുന്ന കാഴ്ചയാണ് ഇപ്പോള്‍ ബോക്‌സ് ഓഫീസില്‍ നടക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് എമ്പുരാന്‍. ഇപ്പോഴിതാ ചിത്രത്തിലെ ജംഗിള്‍ ഫൈറ്റിന്റെ വീഡിയോ സോങ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ദീപക് ദേവ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ്യും ആനന്ദ് ശ്രീരാജും ചേര്‍ന്നാണ്. ജംഗിള്‍ ഫൈറ്റ് സീനിലെ വിഷ്വലുകളും ഈ വീഡിയോ സോങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിയേറ്ററുകളില്‍ വലിയ സ്വീകരണമാണ് ഈ ഫൈറ്റ്

Continue Reading
2000 തൊഴിലവസരങ്ങളുമായി മെഗാ ജോബ് ഫെസ്റ്റ് ഏപ്രില്‍ 25ന്
Kerala Kerala Mex Kerala mx Top News
1 min read
92

2000 തൊഴിലവസരങ്ങളുമായി മെഗാ ജോബ് ഫെസ്റ്റ് ഏപ്രില്‍ 25ന്

April 9, 2025
0

സരസ്വതി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ നേതൃത്വത്തില്‍ പുതുതായി ആരംഭിക്കുന്ന ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തില്‍ ഏപ്രില്‍ 25ന് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കും. വി.കെ. പ്രശാന്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജോബ്‌ഫെയറില്‍ 100 ലധികം പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. രാവിലെ 9ന് ജോബ് ഫെയര്‍ ആരംഭിക്കും. അടിസ്ഥാന യോഗ്യതയുള്ള 18നും 45നും മദ്ധ്യേ പ്രായമുള്ള അഭ്യസ്തവിദ്യരായ

Continue Reading
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
128

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

April 8, 2025
0

 നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രത്യേക സംക്ഷിപ്ത പുതുക്കൽ നടത്തി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2,28,512 വോട്ടർമാരാണ് കരട് പട്ടികയിലുള്ളത്. ഇതിൽ 1,11,692 പുരുഷൻമാരും 1,16,813 സ്ത്രീകളും ട്രാൻസ്ജൻഡർ വിഭാഗത്തിലുള്ള ഏഴുപേരുമുണ്ട്. പട്ടികയിൽ 1,455 പേർ 85 വയസിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാരും 2,321 ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവരും ഉൾപ്പെടുന്നു. 4,155 പേരാണ് യുവ വോട്ടർമാർ. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് കരട് വോട്ടർ പട്ടിക സൗജന്യമായി വിതരണം

Continue Reading
സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം – പ്രവേശന പരീക്ഷ 10ന്
Kerala Kerala Mex Kerala mx Top News
0 min read
125

സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം – പ്രവേശന പരീക്ഷ 10ന്

April 8, 2025
0

നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേയ്ക്കുളള എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ഏപ്രിൽ 10ന് രാവിലെ 10 ന് സ്‌കൂളിൽ ആരംഭിക്കും. അപേക്ഷ സമർപ്പിച്ച എല്ലാ കുട്ടികളും ആധാർ കാർഡുമായി രക്ഷിതാവിനോടൊപ്പം അന്നേ ദിവസം രാവിലെ 9 മണിക്ക്‌ സ്‌കൂളിൽ ഹാജരാകണം. ഫലപ്രഖ്യാപനം വൈകിട്ട് 4ന് നടക്കും. അന്തിമ റാങ്ക് പട്ടിക ഏപ്രിൽ 15ന് പ്രസിദ്ധീകരിക്കും. ഏപ്രിൽ 16 മുതൽ  പ്രവേശന നടപടികൾ സ്‌കൂളിൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾക്ക്: 9846170024, 7907788350, 9446686362, 9645814820, 7907938093, 9446547098.

Continue Reading
വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു
Kerala Kerala Mex Kerala mx Top News
1 min read
123

വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു

April 8, 2025
0

കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍പ്പെട്ട കള്ളന്തോട് കൂളിമാട് റോഡ് നവീകരണവുമായി ബന്ധപെട്ട് കള്ളന്തോട് മുതല്‍ നായര്‍കുഴി വരെയുള്ള ഭാഗത്തു റോഡ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 08) മുതല്‍ പ്രവൃത്തി കഴിയുന്നതുവരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് – പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  അറിയിച്ചു. വാഹനങ്ങള്‍ കട്ടാങ്ങല്‍ ചൂലൂര്‍ നായര്‍കുഴി വഴിയോ, മണാശ്ശേരി പുല്‍പ്പറമ്പ് നായര്‍കുഴി വഴിയോ

Continue Reading
തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി, എയർലൈൻ കമ്പനിക്ക് 26000 രൂപ പിഴ ചുമത്തി ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ
Kerala Kerala Mex Kerala mx Top News
1 min read
120

തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി, എയർലൈൻ കമ്പനിക്ക് 26000 രൂപ പിഴ ചുമത്തി ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ

April 8, 2025
0

കണക്ഷൻ ഫ്ലൈറ്റ് സമയം മാറ്റിയതിനാൽ തിരുപ്പതി ക്ഷേത്രദർശനം സാധിക്കാതെ വന്ന ഉപഭോക്താവിന് എയർലൈൻ കമ്പനി നഷ്ടപരിഹാരമായി 26,000/- രൂപ നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷൻ വിധിച്ചു.   ഇടപ്പിള്ളി സ്വദേശിയായ അരവിന്ദ രാജയും കുടുംബവും 2018 ഏപ്രിൽ മാസം തിരുപ്പതി വിസിറ്റിനായി മേക്ക് മൈ ട്രിപ്പിലൂടെ ഇൻഡിഗോ എയർലൈൻസിൽ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്‌തു. എന്നാൽ യാത്രയുടെ തലേദിവസം, ബെംഗളൂരുവിൽ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റ് അപ്രതീക്ഷിതമായി സമയം

Continue Reading
സ്വന്തം പേരിൽ കിട്ടിയ പട്ടയം നെഞ്ചോട് ചേർത്ത് മുഹമ്മദ് ഇഖ്ബാൽ – ജമീല ദമ്പതികൾ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
97

സ്വന്തം പേരിൽ കിട്ടിയ പട്ടയം നെഞ്ചോട് ചേർത്ത് മുഹമ്മദ് ഇഖ്ബാൽ – ജമീല ദമ്പതികൾ

April 8, 2025
0

നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വന്തം മണ്ണിനു കിട്ടിയ പട്ടയം നിറഞ്ഞ മനസോടെ നെഞ്ചോട് ചേർത്ത് മുഹമ്മദ് ഇഖ്ബാൽ – ജമീല ദമ്പതികൾ. പുന്നപ്രതെക്ക് ഗ്രാമപഞ്ചായത്തിലെ പള്ളിവെളി പ്രദേശത്ത് മൂന്ന് തലമുറകളായി താമസിച്ചുവരുന്ന കുടുംബം കഴിഞ്ഞ 50 വർഷത്തോളമായി പട്ടയത്തിനുവേണ്ടി വിവിധ സർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. ഇവർ താമസിച്ചു വരുന്ന നാല് സെന്റ് സ്ഥലത്ത് സ്വന്തമായി പഴയ ഒരു വീട് ഉണ്ടെങ്കിലും കാലപ്പഴക്കം കൊണ്ട് പൊളിഞ്ഞുവീഴാറായ നിലയിലാണ്. പട്ടയമില്ലാത്തതിനാൽ പുതിയ

Continue Reading