ബൈക്കല്ല, വികാരമാണ് പൾസർ;രണ്ടുകോടി പിന്നിട്ട് വില്‍പ്പന
Auto Kerala Kerala Mex Kerala mx Top News
1 min read
153

ബൈക്കല്ല, വികാരമാണ് പൾസർ;രണ്ടുകോടി പിന്നിട്ട് വില്‍പ്പന

August 7, 2025
0

വെറുമൊരു ബൈക്കല്ല ബജാജിന്റെ പൾസർ. അതൊരു വികാരമാണ്. ഇന്ത്യൻ മോട്ടോർ സൈക്കിളുകളിലുണ്ടായ വിപ്ലവം എന്നുതന്നെ ഈ മോഡലിനെ വിശേഷിപ്പിക്കാം.പൾസറിന്റെ വരവോടെയാണ് പെർഫോമൻസ് ബൈക്കുകൾ സാധാരണക്കാരിലേക്കെത്തുന്നത്. 2001-ൽ പിറവിയെടുത്ത് 2025-ൽ എത്തി നിൽക്കുമ്പോൾ മറ്റൊരു ചരിത്രം തീർത്തിരിക്കുകയാണ് പൾസർ. വാഹനത്തിന്റെ മൊത്തം വിൽപ്പന രണ്ട് കോടി പിന്നിട്ടിരിക്കുന്നു. 50-ലധികം രാജ്യങ്ങളിലുള്ള വിൽപനയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ലാറ്റിൻ അമേരിക്കയിലെ തിരക്കേറിയ തെരുവുകൾ മുതൽ തെക്കുകിഴക്കൻ ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും ഹൈവേകളിൽ വരെ

Continue Reading
 വനമിത്ര പുരസ്‌കാരം 2025: ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
21

 വനമിത്ര പുരസ്‌കാരം 2025: ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം

August 7, 2025
0

  വനം വകുപ്പിന്റെ 2025 ലെ വനമിത്ര പുരസ്‌കാരത്തിന് ആലപ്പുഴ ജില്ലയില്‍ നിന്ന്ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. സാമൂഹ്യ വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജൈവവൈവിദ്ധ്യ പരിപാലനം തുടങ്ങിയ മേഖലകളില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്നിവരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് വനമിത്ര പുരസ്‌കാരം. അപേക്ഷകര്‍ അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ

Continue Reading
ലോഞ്ച് പാഡ് സംരംഭകത്വ വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാം
Kerala Kerala Mex Kerala mx Top News
1 min read
149

ലോഞ്ച് പാഡ് സംരംഭകത്വ വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാം

August 7, 2025
0

പുതിയ സംരംഭം തുടങ്ങാന്‍ താല്‍പര്യപ്പെടുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് അഞ്ച് ദിവസത്തെ വര്‍ക്ക്ഷോപ്പ്   സംഘടിപ്പിക്കുന്നു. സംരംഭകന്‍/സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏപ്രില്‍ 22 മുതല്‍ 26 വരെ കളമശ്ശേരിയിലുള്ള കെഐഇഡി ക്യാമ്പസ്സില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാം. സംരംഭകര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട്, സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്, ബാങ്കിങ്, ജിഎസ്ടി,

Continue Reading
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
Kerala Kerala Mex Kerala mx Top News
4 min read
178

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

August 7, 2025
0

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ച് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ. Telmisartan Tablets

Continue Reading
ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനിടയിലും കരുത്താർജിച്ച് ഇന്ത്യൻ രൂപ
Business
1 min read
130

ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനിടയിലും കരുത്താർജിച്ച് ഇന്ത്യൻ രൂപ

August 7, 2025
0

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനിടയിലും കരുത്താർജിച്ച് ഇന്ത്യൻ രൂപ. ഡോളറിനെതിരെ 85 രൂപയിൽ താഴെയാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞതും തീരുവ മൂലം അമേരിക്കൻ സമ്പദ്‍വ്യവസ്ഥയിൽ മാന്ദ്യമുണ്ടാകാനുള്ള സാധ്യതയുമാണ് രൂപയ്ക്ക് കരുത്തായത്. 2024 ഡിസംബറിന് ശേഷം ഇതാദ്യമായാണ് രൂപ ഇത്രയും നേട്ടം രേഖപ്പെടുത്തുന്നത്. ഇന്ന് 85.04ലാണ് രൂപ വ്യാപാരം തുടങ്ങിയത്. പിന്നീട് 84.99 ലേക്ക് രൂപയുടെ മൂല്യം വീണ്ടും മെച്ചപ്പെട്ടു.

Continue Reading
കടലാക്രമണ സാധ്യത: ജാഗ്രത പാലിക്കാൻ നിർദേശം
Kerala Kerala Mex Kerala mx Top News
1 min read
124

കടലാക്രമണ സാധ്യത: ജാഗ്രത പാലിക്കാൻ നിർദേശം

August 7, 2025
0

കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (ഏപ്രിൽ 11) രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ (1.2 മുതൽ 1.3 മീറ്റർ വരെ) മൂലം കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കേണ്ടതാണ്. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് പൂർണമായും ഒഴിവാക്കണം.

Continue Reading
അച്ചന്‍കോവില്‍ ആദിവാസി ഉന്നതിയില്‍ ഭക്ഷ്യകമ്മീഷന്‍
Kerala Kerala Mex Kerala mx Top News
1 min read
107

അച്ചന്‍കോവില്‍ ആദിവാസി ഉന്നതിയില്‍ ഭക്ഷ്യകമ്മീഷന്‍

August 7, 2025
0

സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ജിനു സക്കറിയ ഉമ്മന്റെ നേതൃത്വത്തില്‍ അച്ചന്‍കോവില്‍ ആദിവാസി ഉന്നതിയില്‍ സന്ദര്‍ശനം നടത്തി. റേഷന്‍ വിതരണം, അംഗനവാടിയില്‍നിന്നുള്ള പോഷകാഹാരവിതരണം, അവശ്യമരുന്നു വിതരണം തുടങ്ങിയവ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ഉപകുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ താലൂക്ക് സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി. വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വഹണപുരോഗതി വിലയിരുത്തുന്നതിനായാണ് സന്ദര്‍ശനം നടത്തിയത്.  ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.ഓ.ബിന്ദു, പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി. ചിത്ര,

Continue Reading
ഇരുസമുദായങ്ങള്‍ തമ്മിലെ ശത്രുത വളര്‍ത്തുന്ന സിനിമ; എമ്പുരാനെതിരെ വീണ്ടും ആരോപണവുമായി ഓര്‍ഗനൈസര്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
210

ഇരുസമുദായങ്ങള്‍ തമ്മിലെ ശത്രുത വളര്‍ത്തുന്ന സിനിമ; എമ്പുരാനെതിരെ വീണ്ടും ആരോപണവുമായി ഓര്‍ഗനൈസര്‍

August 7, 2025
0

‘എമ്പുരാ’നെ വിടാതെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. ഇരുസമുദായങ്ങള്‍ തമ്മിലെ ശത്രുത വളര്‍ത്തുന്ന സിനിമയാണ് എമ്പുരാനെന്ന് വാരികയുടെ ഓണ്‍ലൈന്‍ പതിപ്പിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ‘എമ്പുരാന്‍ വിവാദം: അപകടകരമായ പ്രവണത’ എന്ന തലക്കെട്ടില്‍ സന്ദീപ് എന്ന ആളുടെ പേരിലാണ് ലേഖനം ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ചത്. ഇന്നലെ രാത്രി 8.30-ഓടെയാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഏകപക്ഷീയമായ ചിത്രീകരണം മാത്രമല്ല ചിത്രത്തിനെതിരെ വിമര്‍ശനമുന്നയിക്കാന്‍ കാരണമെന്ന് പുതിയ ലേഖനത്തില്‍ പറയുന്നു. വികലവും ഭിന്നിപ്പിക്കുന്നതുമായ ആഖ്യാനത്തിലൂടെ രണ്ട്

Continue Reading
റിട്ടയർ ഔട്ട് ആക്കിയവർക്ക് മറുപടി; മികച്ച പോരാട്ടം കാഴ്ചവെച്ച് തിലക് വർമ
IPL 2025 Kerala Kerala Mex Kerala mx Sports Top News
0 min read
362

റിട്ടയർ ഔട്ട് ആക്കിയവർക്ക് മറുപടി; മികച്ച പോരാട്ടം കാഴ്ചവെച്ച് തിലക് വർമ

August 7, 2025
0

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിൽ മെല്ലെപ്പോക്കെന്ന് പറഞ്ഞ് റിട്ടയർ ഔട്ട് ആക്കിയവർക്ക് മറുപടിയുമായി മുംബൈ ഇന്ത്യൻ താരം തിലക് വർമ. ആർസിബിക്കെതിരായ മത്സരത്തിൽ മുംബൈ തോൽവി വഴങ്ങിയെങ്കിലും ശ്രദ്ധാകേന്ദ്രമായത് 29 പന്തിൽ 56 റൺസടിച്ച തിലക് വർമയുടെ ഇന്നിങ്സായിരുന്നു. തകർന്ന ടീമിനെ ജയത്തിനടുത്ത് വരെ എത്തിച്ച പോരാട്ടത്തിൽ മുന്നിൽ നിന്നത് നാലു വീതം സിക്സും ഫോറും അടിച്ച തിലകായിരുന്നു. മത്സരത്തിലെ മുംബൈയുടെ ടീമിന്റെ ടോപ് സ്കോററും ഉയർന്ന

Continue Reading
ഗവ. ദന്തല്‍ കോളേജ് 14 മുതല്‍ പുതിയ കെട്ടിടത്തില്‍
Kerala Kerala Mex Kerala mx Top News
1 min read
126

ഗവ. ദന്തല്‍ കോളേജ് 14 മുതല്‍ പുതിയ കെട്ടിടത്തില്‍

August 7, 2025
0

നഴ്‌സിംഗ് കോളേജിന് സമീപത്തു പ്രവര്‍ത്തിച്ചിരുന്ന ആലപ്പുഴ ഗവ. ദന്തല്‍ കോളേജ് പഴയ കെട്ടിടത്തിലുള്ള ചികിത്സാ സേവനങ്ങള്‍ പൂര്‍ണ്ണമായും ഏപ്രില്‍ 12 മുതല്‍ അവസാനിപ്പിക്കുകയാണ്.  ഏപ്രില്‍ 14 മുതല്‍ കുറവന്‍തോടുള്ള പുതിയ കെട്ടിടത്തില്‍ ഒ.പി. പ്രവര്‍ത്തനം ആരംഭിക്കും. പുതിയ കെട്ടിടത്തില്‍ ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചികിത്സക്ക് ഭാഗികമായ കാലതാമസം നേരിട്ടേക്കാം.  പൊതുജനങ്ങള്‍ ദയവായി സഹകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 

Continue Reading