Home » Blog » Kerala » ഹോട്ടൽ മുറിയിൽ ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; കൊല്ലത്ത് ഭർത്താവിന് ദാരുണാന്ത്യം
dead-pool-2-680x450

കൊല്ലം നഗരത്തിലെ ഹോട്ടൽ മുറിയിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷം ഉള്ളിൽച്ചെന്നതിനെത്തുടർന്ന് ഭർത്താവായ ആദിച്ചനെല്ലൂർ സ്വദേശി അനിൽകുമാർ മരണപ്പെടുകയും, ഭാര്യ ബീനയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വർഷങ്ങളായി കുടുംബത്തോടൊപ്പം ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിരുന്ന ഇവർ അടുത്തിടെയാണ് കൊല്ലത്തെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.