Home » Blog » Kerala » ഹിറ്റ് ഗാനങ്ങളുടെ അമരക്കാരൻ; എസ്.പി. വെങ്കിടേഷ് അന്തരിച്ചു
Untitled-1-Recovered-4-680x450

ലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളുടെ അമരക്കാരൻ സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമാ സംഗീത ലോകത്ത് സമാനതകളില്ലാത്ത വിജയങ്ങൾ കൊയ്ത അദ്ദേഹം കിലുക്കം, ദേവാസുരം, മിന്നാരം, സ്ഫടികം, ധ്രുവം, ഹിറ്റ്‌ലർ തുടങ്ങി അനശ്വരമായ നിരവധി ചിത്രങ്ങൾക്ക് ഈണം പകർന്നു.

‘പൈതൃകം’ എന്ന സിനിമയിലെ ഗാനങ്ങളിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് വലിയൊരു നഷ്ടമാണ്.