Home » Blog » Kerala » ഹരിശ്രീ അശോകന്റെ ആ താടി സ്റ്റൈലിന് പിന്നിൽ ഇങ്ങനെയൊരു കഥയോ? വെളിപ്പെടുത്തലുമായി താരം!
harisree-ashokan-.1.2837147

മലയാളികളെ കുടുകുടെ ചിരിപ്പിച്ച പ്രിയ നടൻ ഹരിശ്രീ അശോകൻ തന്റെ പഴയകാല സിനിമകളിൽ താടി വടിക്കാതെ അഭിനയിച്ചതിന്റെ പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി. പണ്ട് ഒന്നിനുപുറകെ ഒന്നായി സിനിമകൾ ചെയ്തിരുന്ന തിരക്കേറിയ കാലത്ത് താടി വടിക്കാൻ പോലും സമയം ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരം തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചത്.

തുടർച്ചയായി സിനിമകൾ ചെയ്തിരുന്നതിനാൽ കഥാപാത്രങ്ങളുടെ കണ്ടിന്യൂറ്റി പ്രശ്നം വരാതിരിക്കാനാണ് പലപ്പോഴും താടി നിലനിർത്തിയിരുന്നത്. സിനിമകൾ മികച്ചതായതുകൊണ്ട് പ്രേക്ഷകർ അന്ന് ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നില്ലെന്നും, എന്നാൽ ഇന്ന് ഓരോ സിനിമയ്ക്കും വേണ്ടിയുള്ള ഗെറ്റപ്പുകൾ മാറ്റാൻ ആവശ്യത്തിന് സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താടി വെച്ച് അഭിനയിക്കേണ്ടി വന്ന ഒരു സിനിമ നീണ്ടുപോയപ്പോൾ അതിനുശേഷം വന്ന ചിത്രങ്ങളിൽ താടി ട്രിം ചെയ്തും മറ്റും അഡ്ജസ്റ്റ് ചെയ്യേണ്ടി വന്ന സാഹചര്യവും അദ്ദേഹം ഓർത്തെടുത്തു. ഇപ്പോൾ വളരെ സെലക്ടീവ് ആയി മാത്രമേ സിനിമകൾ ചെയ്യുന്നുള്ളൂ എന്നും, ഒരു സിനിമ കഴിഞ്ഞതിനുശേഷം അടുത്തത് എന്ന രീതിയിലാണ് ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും ഹരിശ്രീ അശോകൻ വ്യക്തമാക്കി.