Home » Blog » Business » സ്വർണ്ണം വാങ്ങാം നല്ല സമയം; ഇന്ന് മാത്രം കുറഞ്ഞത് 4040 രൂപ
21

സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണയും സ്വര്‍ണവില കുറഞ്ഞു. രാവിലെ പവന് 2040 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് ശേഷം വീണ്ടും 2000 രൂപ കുറഞ്ഞു. ഇതോടെ, ആകെ 4040 രൂപ കുറഞ്ഞ് ഒരു പവന്‍ വില 1,11,400 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഗ്രാമിന് 13,925 രൂപയായി.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് നിലനിര്‍ത്തിയതും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ അസംസ്‌കൃത എണ്ണ വില കുത്തനെ ഉയര്‍ന്നതുമാണ് ഇന്നത്തെ വന്‍ ഇടിവിന് കാരണമായത്.

ആഗോള വിപണിയില്‍ സ്വര്‍ണം നിലവില്‍ 3.65 ശതമാനം ഇടിഞ്ഞ് ട്രോയ് ഔണ്‍സിന് 4717 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. വെള്ളി ഏഴ് ശതമാനത്തിലേറെ ഇടിഞ്ഞ് 71.94 ഡോളറിലെത്തി.