Home » Blog » kerala Max » സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് പവന് 1,440 രൂപ കുറഞ്ഞു
12

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഉച്ചയ്ക്കുശേഷവും ഇടിവ് തുടരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,390 രൂപയായും ഒരു പവന്റെ വില 1,07,120 രൂപയായും താഴ്ന്നു.

രാവിലെയും സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 100 രൂപയും പവന് 640 രൂപയുമാണ് കുറഞ്ഞത്. രാവിലെ ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായിരുന്നു വില. രാവിലെയും ഉച്ചയ്ക്കുശേഷവുമുള്ള ഇടിവ് കണക്കിലെടുക്കുമ്പോൾ ഇന്ന് പവന് ആകെ 1,440 രൂപയുടെ കുറവുണ്ടായി.

അന്താരാഷ്ട്ര വിപണിയിലെ വില മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 30 രൂപയും 10 ഗ്രാമിന് 2,300 രൂപയുമാണ് നിലവിലെ വില.

Leave a Reply

Your email address will not be published. Required fields are marked *