
സ്വർണവിലയിൽ നേരിയ വർധനവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഉയർന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 12,825 രൂപയിലും പവന് 1,02,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് പുതുക്കിയ നിരക്കുകൾ അറിയിച്ചത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 200 രൂപയിലും 10 ഗ്രാം വെള്ളിയ്ക്ക് 2,000 രൂപയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.
