Home » Blog » Kerala » “സ്വര്‍ണം കടത്താന്‍ കഴിയാതെ വന്നപ്പോഴാകാം പിണറായിയും കുടുംബവും ഹവാല ഇടപാടിലേക്ക് തിരിഞ്ഞത്, അവരാണ് കേരളത്തിലെ ഏറ്റവും വലിയ മാഫിയ” – സ്വപ്ന സുരേഷ്
15

തിരുവനന്തപുരം: പിണറായി വിജയനും കുടുംബത്തിനുമെതിരെ താന്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ സത്യമെന്ന് തെളിഞ്ഞതായി സ്വപ്‌ന സുരേഷ്. പിണറായി വിജയനും കുടുംബവുമാണ് കേരളത്തിലെ ഏറ്റവും വലിയ മാഫിയയെന്നും സ്വപ്‌ന പറഞ്ഞു. നയതന്ത്ര ചാനലിലൂടെ ഇപ്പോള്‍ സ്വര്‍ണം കടത്താന്‍ കഴിയാതെ വന്നപ്പോഴാകാം കുടുംബം ഹവാല ഇടപാടിലേക്ക് തിരിഞ്ഞതെന്നും സ്വപ്‌ന ആഞ്ഞടിച്ചു.

പിണറായിയുടേയും കുടുംബത്തിന്റേയും വിദേശത്തെ ബിസിനസുകളെക്കുറിച്ച് താന്‍ പറഞ്ഞത് സത്യമെന്ന് തെളിഞ്ഞെന്ന് സ്വപ്‌ന പറഞ്ഞു. തനിക്ക് ഇതെല്ലാം പണ്ട് മുതല്‍ അറിയുന്നതാണ്. ഇവര്‍ ഒരു സിന്‍ഡിക്കേറ്റാണ്. ആ സിന്‍ഡിക്കേറ്റ് അഴിച്ചുപണിഞ്ഞ് ഓരോരുത്തരേയായി ചോദ്യം ചെയ്ത് മാത്രമേ ഇത് പുറത്തുകൊണ്ടുവരാനാകൂ എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

താനും എം ശിവശങ്കറും പലതവണ വിദേശത്ത് പോകുകയും ബിസിനസ് സാധ്യതകള്‍ തേടുകയും ഇടപാട് സംസാരിക്കുകയുമെല്ലാം ചെയ്തത് വീണയ്ക്കായാണെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. ഇത്തരം ഹവാല ഇടപാടുകളെക്കുറിച്ച് തനിക്കറിയില്ല. താന്‍ കോഴിക്കോടും മറ്റുമുള്ള ലോക്കല്‍ ഡീലറുമാരുമായി സംസാരിച്ചിട്ടില്ലെന്നും വിദേശത്തുള്ളവരുമായാണ് ഇടപെട്ടിരുന്നതെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *