Home » Blog » Kerala » സ്റ്റൈലിഷായി ബേസിൽ; ‘അതിരടി’ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ
nb-680x450

സംവിധാനവും അഭിനയവും ഒരുപോലെ കൈകാര്യം ചെയ്യുന്ന ബേസിലിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളും അതിന് സഹതാരങ്ങൾ നൽകുന്ന രസകരമായ മറുപടികളും പതിവായി വൈറലാകാറുണ്ട്. എന്നാൽ ഇത്തവണ ബേസിലിന്റെ പുതിയ ലുക്കിന് നസ്ലെൻ നൽകിയ കമന്റാണ് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നത്.

അതിരടിയിലെ തന്റെ പുതിയ ലുക്ക് കഴിഞ്ഞ ദിവസം ബേസിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. സ്റ്റൈലിഷ് ജെൻസി ലുക്കിലായിരുന്നു താരം. ഇതിന് താഴെ കമന്റുമായി നസ്ലെൻ എത്തി. ‘ഞങ്ങളെ ഒതുക്കാനുള്ള പരിപാടിയാണല്ലേ, ചതിയായി പോയി’ എന്നായിരുന്നു നസ്ലെന്റെ കമന്റ്. ഈ കമന്റിന് മാത്രം മുപ്പതിനായിരത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. കൂടാതെ സന്ദീപ് പ്രദീപും ഇതിൽ പങ്കുചേർന്നു. ‘പടം ഡയറക്ട് ചെയ്യാൻ പോയ്ക്കൂടെ’ എന്നായിരുന്നു സന്ദീപിന്റെ കമന്റ്. ഇതിന് മറുപടിയായി ബേസിൽ, ‘നിന്റെയും സന്ദീപിന്റെയും അഹങ്കാരം കുറച്ച് കൂടുന്നുണ്ട്, ശരിയാക്കി തരാം’ എന്ന് മറുപടി നൽകി. പിന്നാലെ ടൊവിനോ തോമസും കമന്റുമായി രംഗത്തെത്തി. ‘നീയാണ് അവന്റെ മെയിൻ ലക്ഷ്യം. ഇനിയും വളരാൻ അനുവദിച്ചുകൂടാ’ എന്നായിരുന്നു ടൊവിനോയുടെ രസകരമായ പ്രതികരണം.,

ഫോട്ടോയ്ക്ക് താഴെ മറ്റ് താരങ്ങളും കമന്റുകളുമായി എത്തിയിട്ടുണ്ട്. ‘ചെറുപ്പക്കാരൻ തന്നെ’ എന്നാണ് നിഖില വിമൽ കുറിച്ചത്. ‘എന്റമ്മോ സീൻ മോനേ’ എന്ന് ആന്റണി വർഗീസും, ‘പൊളിച്ചെടാ മുത്തേ, കമോൺ ഡാ’ എന്ന് നസ്രിയയും കമന്റിട്ടു. ബേസിലിന്റെ ‘അതിരടി’ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോയ്ക്ക് ഒരു മില്യൺ ലൈക്കാണ് ലഭിച്ചിരിക്കുന്നത്. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് അതിരടി. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ബേസിൽ ജോസഫിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ്.