Home » Blog » Kerala » സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞു; നെയ്യാറ്റിൻകരയിൽ ഏഴ് വിദ്യാർഥികൾക്ക് പരിക്ക്
Skyline-Pro-Next

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്‌കൂൾ കുട്ടികളുമായി പോയ വാഹനം നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം. കാക്കറവിള ഭാഗത്ത് വെച്ച് ന്യൂജ്യോതി പബ്ലിക് സ്‌കൂളിലെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസ് റോഡിന് വീതികുറഞ്ഞ ഭാഗത്തു വച്ച് കനാലിലേക്ക് മറിയുകയായിരുന്നു.

 

അപകടസമയത്ത് ഡ്രൈവറും ആയയും ഒൻപത് കുട്ടികളുമടക്കം 11 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ പരിക്കേറ്റ ഏഴ് കുട്ടികളെയും ഉടൻ തന്നെ ആംബുലൻസിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.