Home » Blog » Top News » സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുവാൻ അനുമതി നല്‍കി
images - 2025-12-22T202058.083

പുറക്കാട് ഗ്രാമ പഞ്ചായത്തിലെ എ.എസ്.എം. എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ കൂടുതല്‍ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ ഡിസംബര്‍ 9 മുതല്‍ 21 ദിവസത്തേയ്ക്ക് അവധി അനുവദിച്ചിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പില്‍ നിന്ന് നിര്‍ദ്ദേശിച്ച പ്രകാരം ഡിസംബര്‍ ഒന്ന് മുതല്‍ 14 വരെ ഒന്നാം ക്ലാസ്സിന് അവധി നല്‍കിയിരുന്നു. കൂടുതല്‍ മുണ്ടിനീര് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും പരീക്ഷ റൂമുകളിൽ സാമൂഹിക അകലം ഉറപ്പാകുമെന്ന് സ്കൂൾ അധികൃതർ ഉറപ്പുനൽകിയതിനാലും സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

/**for adding 05-02-2026*/