e8cbba03b37a48d1d55e79eb8322cb6c9118835ad43102ca688ca5e5b7dd1d22.0

കൊല്ലത്ത് മത്സരിച്ച് അയൺ ഗുളികകൾ കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. മൈനാ​ഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുട്ടികൾക്ക് ആരോഗ്യം പ്രശ്നം അനുഭവപ്പെട്ടതോടെ സ്‌കൂളിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ആറ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ നില തൃപ്തികരമാണെന്നാണ് അറിയാൻ കഴിഞ്ഞത്. ആരോ​ഗ്യ വകുപ്പിൽ നിന്ന് നൽകിയ അയൺ ​ഗുളികകൾ കുട്ടികൾ മത്സരിച്ച് കഴിക്കുകയായിരുന്നു. ഇന്റർവെൽ സമയത്തായിരുന്നു കുട്ടികൾ ഗുളിക അകത്താക്കിയത്. നാല് കുട്ടികളെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേർ കൊല്ലം ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *