Home » Blog » Kerala » സിബിഎസ്ഇ സ്‌കൂളുകൾ ബൈലോകളും സർക്കുലറുകളും കർശനമായി പാലിക്കണം: ബാലാവകാശകമ്മിഷൻ
images (93)

സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകൾ അഫിലിയേഷൻ ബൈലോകളും സർക്കുലറുകളും കർശനമായി പാലിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കൗൺസിൽ ഫോർ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻചട്ടങ്ങളും ബൈലോകളും കർശനമായി പാലിക്കണമെന്നും കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാറിന്റെ ഉത്തരവിൽ നിർദ്ദേശിച്ചു. സ്‌കൂളുകളുടെ ഫീസ് ഘടന അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലും നോട്ടീസ് ബോർഡിലും പ്രദർശിപ്പിക്കണം. കൂടാതെ ഫീസ് ഘടന ക്രമീകരിക്കുന്നതിനും അംഗീകരിക്കുന്നതിനും സംസ്ഥാനതലകമ്മിറ്റിയും രൂപീകരിക്കേണ്ടതാണ്. ഇതുപോലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകളും ഫീസ് ഇളവുകളും നൽകുന്ന പ്രത്യേക പദ്ധതി നടപ്പിലാക്കണം.

സംസ്ഥാനത്ത് ഫീസ് റെഗുലേറ്ററി കമ്മിറ്റി രൂപീകരിക്കുന്നതുവരെ രക്ഷാകർതൃ-അധ്യാപക അസോസിയേഷന്റെ അനുമതിയില്ലാതെ ഏകപക്ഷീയ ഫീസ് വർദ്ധനവ് നിരോധിക്കണം.ശിശു സൗഹൃദ, ഭിന്നശേഷി സൗഹൃദ മാർഗ്ഗനിർദ്ദേശങ്ങൾ സ്‌കൂളുകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് മതിയായ ടോയ്‌ലറ്റുകൾ, റാമ്പുകൾ, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ടോയ്‌ലറ്റുകൾ സുരക്ഷിതമായ കളിസ്ഥലങ്ങൾ എന്നിവ നിർമ്മിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുമാണ്. വിദ്യാർത്ഥികൾക്ക് സാമൂഹികവും വൈകാരികവുമായ പിന്തുണ നൽകുന്നതിന് എല്ലാ സ്‌കൂളുകളിലും സ്‌കൂൾ കൗൺസിലറെ നിയമിക്കണമന്നും ഉത്തരവിൽ നിർദ്ദേശിച്ചു.

 

കേരളത്തിലെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇസ്‌കൂളുകളിൽ അധ്യായന സമയത്ത് എൻട്രൻസ്‌കോച്ചിംഗ് ക്ലാസ് നടത്തുന്നു. അധ്യാപകരുടെയുംരക്ഷിതാക്കളുടെയുംസമ്മർദ്ദം കാരണം കുട്ടികളിലെമാനസികപിരിമുറുക്കം വർദ്ധിക്കകുയം അത് അവരെആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നു. കുട്ടികളുടെസന്തോഷത്തിനായി പരിശീലനത്തിന് രക്ഷിതാക്കൾകഠിനാധ്വാനം ചെയ്ത് രണ്ട് വർഷത്തേക്ക് വലിയ തുകചെലവഴിക്കേണ്ടിവരുന്നു തുടങ്ങിയ വിഷയങ്ങൾപരാമർശിച്ച് മണക്കാട് മനീഷ് കമ്മിഷന് നൽകിയപരാതയിന്മേലാണ് ഉത്തരവ്.സിബിഎസ്ഇ ചെയർപേഴ്‌സൺ, സെക്രട്ടറി, റീജിയണൽ ഓഫീസർ, പൊതു വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവർ ഉത്തരവിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 2012 ലെ ബാലാവകാശ സംരക്ഷണ കമ്മിഷൻ ചട്ടങ്ങളിലെ, ചട്ടം 45 പ്രകാരം 60 ദിവസത്തിനകം കമ്മിഷന് ലഭ്യമാക്കേണ്ടതാണ്.