Home » Blog » Kerala » സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ എം.വി. ഗോവിന്ദന് ശാസന
16

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വിശാല സംസ്ഥാന സമിതി യോഗത്തിൽ ശാസന. പലപ്പോഴും ഗോവിന്ദന്റെ പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി നടപടിയെടുത്തത്. കഴിഞ്ഞ ലോക്സഭാ- തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിച്ചത് എം.വി. ഗോവിന്ദനായിരുന്നു. എന്നാൽ ഈ മൂന്ന് തെരഞ്ഞെടുപ്പിലും പാർട്ടി ദയനീയമായി പരാജയപ്പെട്ടു. ഇത് യോഗത്തിൽ വിമർശനങ്ങൾക്കിടയാക്കി.

സംഘടനാതലത്തിൽ വീഴ്ച ഉണ്ടായെന്നും പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും വിമർശനങ്ങളുയർന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഉണർന്നു പ്രവർത്തിച്ചില്ല, ജനങ്ങളെ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും യോ​ഗം വിലയിരുത്തി. ഇതിന് പിന്നാലെയാണ് എം.വി. ഗോവിന്ദനെതിരേ പാർട്ടി ശാസന ഉണ്ടായത്. അതേസമയം സംസ്ഥാന സെക്രട്ടറിക്കെതിരേ നടപടിയുണ്ടാകുന്നത് അസാധാരണമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *