Home » Blog » Kerala » ​”സിനിമ മോഹിച്ചത് മമ്മൂക്കയെ കണ്ടാണ്”; സൂപ്പർതാരത്തിന് പിറന്നാൾ ആശംസകളുമായി നിവിൻ പോളി പങ്കുവച്ച കുറിപ്പ് വൈറൽ
Nivin pauly about Mammootty and Sethuramayyar CBI

Nivin pauly about Mammootty and Sethuramayyar CBI

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി നടൻ നിവിൻ പോളി പങ്കുവെച്ച ഹൃദ്യമായ കുറിപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ സ്കൂൾ കാലം മുതൽ സിനിമയെക്കുറിച്ച് സ്വപ്നം കാണാൻ കാരണം മമ്മൂട്ടിയാണെന്ന് നിവിൻ കുറിച്ചു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

 

തന്റെ കരിയറിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യുക എന്നതാണെന്നും ആ സ്വപ്നം താനിപ്പോഴും മുറുകെപ്പിടിക്കുന്നുണ്ടെന്നും നിവിൻ വ്യക്തമാക്കി. അസാധാരണമായ പ്രകടനങ്ങൾ കൊണ്ട് സിനിമ പ്രേമികളെ വിസ്മയിപ്പിക്കുന്നത് തുടരാനും, എപ്പോഴും തങ്ങൾക്ക് വലിയൊരു പ്രചോദനമായി ഒപ്പം നിൽക്കാനും മമ്മൂട്ടിക്ക് സാധിക്കട്ടെയെന്നും ആശംസിച്ചാണ് താരം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

 

“എന്റെ സ്കൂൾ കാലം മുതൽ, സിനിമയെ കുറിച്ച് സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ അതിന് കാരണം നിങ്ങളായിരുന്നു. നിങ്ങളോടൊപ്പം ഒരു സിനിമ ചെയ്യുക എന്നത് ഞാൻ ഇപ്പോഴും മുറുകെപ്പിടിക്കുന്ന ഒരു സ്വപ്നമാണ്. നിങ്ങളുടെ അസാധാരണമായ പ്രകടനങ്ങൾ കൊണ്ട് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത് തുടർന്ന് കൊണ്ടേയിരിക്കൂ. എപ്പോഴും ഞങ്ങൾക്ക് ഒരു പ്രചോദനമായിരിക്കുക. ജന്മദിനാശംസകൾ, മമ്മൂക്കാ…” എന്നും പറഞ്ഞുകൊണ്ടാണ് നിവിൻ തന്റെ പ്രിയപ്പെട്ട താരത്തിന് പിറന്നാൾ ആശംസകൾ നേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *