Home » Blog » Kerala » സായി ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർത്ഥിനികൾ തൂങ്ങിമരിച്ച നിലയിൽ; സംഭവം കൊല്ലത്ത്
death-2-680x450

കൊല്ലത്ത് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന് പ്രവർത്തിക്കുന്ന സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് ടു, എസ്എസ്എൽസി ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികളാണ് മരിച്ചത്. ഒരാൾ തിരുവനന്തപുരം സ്വദേശിനിയും മറ്റൊരാൾ കോഴിക്കോട് സ്വദേശിനിയുമാണ്. പതിവ് പരിശീലനത്തിനായി കുട്ടികൾ ഗ്രൗണ്ടിൽ എത്താതിരുന്നതിനെത്തുടർന്ന് അധികൃതർ നടത്തിയ തിരച്ചിലിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.