കൊച്ചി: 2026-2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 6,363.3 കോടി രൂപയുടെ വില്‍പ്പനയുമായി നെസ്ലെ ഇന്ത്യ 25.4% വില്‍പ്പന വളര്‍ച്ച കൈവരിച്ചു. തുടര്‍ച്ചയായ ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും കയറ്റുമതി 35.6% വളര്‍ച്ച കൈവരിച്ചു. ഇബിഐഡിടിഎ മാര്‍ജിന്‍ 24.2% എന്ന ആരോഗ്യകരമായ നിലയില്‍ ആയി. ഈ പാദത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം 975.1 കോടി രൂപയാണ്. ഇത് അനുബന്ധ പാദത്തേക്കാള്‍ 47.9% കൂടുതലാണ്.
വിവിധ ചാനലുകളിലും ഉണ്ടായ ഉയര്‍ന്ന വളര്‍ച്ചയുടെ പിന്തുണയോടെ നാല് ഉല്‍പ്പന്ന വിഭാഗങ്ങളും ശക്തമായ വളര്‍ച്ച കൈവരിച്ചു. ഇ- കോമേര്സ് മേഖലയില്‍ ശക്തമായ വളര്‍ച്ചാ വേഗത നിലനിര്‍ത്തി. ക്വിക്ക് കൊമേഴ്സ് ഒരു പ്രധാന വളര്‍ച്ചാ പാതയിലാണ്. മെച്ചപ്പെട്ട ഉല്‍പ്പന്ന ലഭ്യത, പ്ലാറ്റ്ഫോമിന് അനുയോജ്യമായ ഉല്‍പ്പന്നനിര പാക്കിങ്ങ്് , പ്ലാറ്റ്ഫോമിലും പുറത്തും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മീഡിയ നിക്ഷേപങ്ങള്‍, പ്രധാന ഉത്സവ അവസരങ്ങളിലെ ശക്തമായ പങ്കാളിത്തം എന്നിവ പ്രകടനത്തെ പിന്തുണച്ചതായി നെസ് ലെ ഇന്ത്യയുടെ ചെയര്‍മാനും മാനേജിങ്ങ് ഡയരക്ടറുമായ മനീഷ് തിവാരി പറഞ്ഞു.
