സാമന്തയും സംവിധായകൻ രാജ് നിദിമോരുവും പ്രണയത്തിലോ? അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടി തന്റെ സോഷ്യൽ മീഡിയ പേജിൽ സാമന്ത പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രങ്ങളും. കുറിപ്പും അതിനൊപ്പം ചേർത്ത ചിത്രങ്ങളിൽ ഒരെണ്ണവും ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ഈ വർഷം ജീവിതത്തിൽ നടത്തിയ ധീരമായ ചുവടുവെപ്പുകളെക്കുറിച്ച് പങ്കുവെച്ച സാമന്ത ഇതിനൊപ്പം പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ഒരെണ്ണം രാജിനൊപ്പമുള്ളതായിരുന്നു. ഇതാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
താൻ ആരംഭിച്ച പെർഫ്യൂം ബ്രാൻഡിന്റെ ലോഞ്ച് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് സാമന്ത പോസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ ഏറ്റെടുത്ത വെല്ലുവിളികളെക്കുറിച്ചും ചെറിയ വിജയങ്ങൾ ആഘോഷിക്കുന്നതിനെക്കുറിച്ചും അവർ എഴുതി. ഈ ആഴ്ച ആദ്യം നടന്ന ചടങ്ങിൽ നടി തമന്നയും പങ്കെടുത്തിരുന്നു.
